---
title: "രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കൂട്ടി; ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല"
english_title: "Commercial LPG Cylinder Price Hiked; Domestic LPG Rates Remain Unchanged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384964/commercial-lpg-cylinder-price-hike-october-2026"
published_at: "2026-10-01T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdf183e2523_download_(6).jpeg"
keywords: ["Commercial LPG Price Hike", "LPG Cylinder Price", "Domestic LPG Price", "Oil Companies", "Kerala News"]
---

# രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കൂട്ടി; ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല

> **Lead Summary:** **തിരുവനന്തപുരം**: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ (എൽപിജി) വില വർധിപ്പിച്ചു. ഒക്ടോബർ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വിവിധ നഗരങ്ങളിൽ 71.50 രൂപ വരെയാണ് നിലവിൽ വർധിപ്പിച്ചിരിക്കുന്നത്. ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ എണ്ണക്കമ്പനികൾ വരുത്തിയ വിലവർധനവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്കും ചെറുകിട കച്ചവടക്കാർക്കും വലിയ തിരിച്ചടിയാകും.

## Article Content

**തിരുവനന്തപുരം**: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ (എൽപിജി) വില വർധിപ്പിച്ചു. ഒക്ടോബർ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വിവിധ നഗരങ്ങളിൽ 71.50 രൂപ വരെയാണ് നിലവിൽ വർധിപ്പിച്ചിരിക്കുന്നത്. ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ എണ്ണക്കമ്പനികൾ വരുത്തിയ വിലവർധനവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്കും ചെറുകിട കച്ചവടക്കാർക്കും വലിയ തിരിച്ചടിയാകും.

അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഭാരമുള്ള ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഗാർഹിക സിലിണ്ടറുകൾ മുൻപത്തെ അതേ നിരക്കിൽ തന്നെ തുടർന്നും ലഭ്യമാകും.

വിലവർധനവോടെ തലസ്ഥാന നഗരിയായ ഡൽഹി ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിലും കേരളത്തിലും വാണിജ്യ സിലിണ്ടറുകളുടെ നിരക്കിൽ ഗണ്യമായ വ്യത്യാസമുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങളും വിനിമയ നിരക്കുമാണ് പാചകവാതക വില വർധിപ്പിക്കാൻ കാരണമായി എണ്ണ വിതരണ കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില ഉയർന്നതോടെ പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾക്കും മറ്റ് സേനങ്ങൾക്കും വില വർധിക്കാൻ സാധ്യതയേറെയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384964/commercial-lpg-cylinder-price-hike-october-2026)