---
title: "പേരാവൂർ പഞ്ചായത്ത് വയോജന വിശ്രമകേന്ദ്രങ്ങളിലെ കെയർടേക്കർ നിയമനം: പഞ്ചായത്തുതല ഉദ്ഘാടനം തിരുവോണംപ്പുറത്ത് നടന്നു"
english_title: "Caretaker Appointment at Peravoor Panchayat Senior Citizen Recreation Centres Inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384994/caretaker-appointment-at-peravoor-panchayat-senior-citizen-recreation-centres-inaugurated"
published_at: "2026-10-01T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe131f5a968_WhatsApp_Image_2026-10-01_at_12.58.15_PM.jpeg"
keywords: ["Peravoor Grama Panchayat", "Senior Citizen Recreation Centre", "Caretaker Appointment Kerala", "Peravoor News"]
---

# പേരാവൂർ പഞ്ചായത്ത് വയോജന വിശ്രമകേന്ദ്രങ്ങളിലെ കെയർടേക്കർ നിയമനം: പഞ്ചായത്തുതല ഉദ്ഘാടനം തിരുവോണംപ്പുറത്ത് നടന്നു

> **Lead Summary:** **പേരാവൂർ: **പേരാവൂർ ഗ്രാമപഞ്ചായത്തിലെ വയോജന വിശ്രമകേന്ദ്രങ്ങളിലേക്ക് പുതുതായി നിയമിച്ച കെയർടേക്കർമാരുടെ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവോണംപ്പുറം വയോജന വിശ്രമകേന്ദ്രത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. വാർഡ് വികസന സമിതിയുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ. രാജീഷിന്റെ അധ്യക്ഷതയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

## Article Content

**പേരാവൂർ: **പേരാവൂർ ഗ്രാമപഞ്ചായത്തിലെ വയോജന വിശ്രമകേന്ദ്രങ്ങളിലേക്ക് പുതുതായി നിയമിച്ച കെയർടേക്കർമാരുടെ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവോണംപ്പുറം വയോജന വിശ്രമകേന്ദ്രത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. വാർഡ് വികസന സമിതിയുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ. രാജീഷിന്റെ അധ്യക്ഷതയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

നിഷ ബാലകൃഷ്ണൻ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ വയോജന വിശ്രമകേന്ദ്രങ്ങളിൽ കെയർടേക്കർമാരെ നിയമിച്ചിരിക്കുന്നത്. ചടങ്ങിൽ വയോജന വിശ്രമകേന്ദ്രം സെക്രട്ടറി എ. സി. രമേശ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പ്രേമകുമാരി ടീച്ചർ, പ്രദീപൻ പുത്തലത്ത്, രഘുനാഥൻ മാസ്റ്റർ, പുതുതായി ചുമതലയേറ്റ കെയർടേക്കർ സ്മിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന്റെ സമാപനത്തിൽ കെ. ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384994/caretaker-appointment-at-peravoor-panchayat-senior-citizen-recreation-centres-inaugurated)