---
title: "മന്ത്രി ഒജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം"
english_title: "Minister OJ Janeesh Vehicle Attack DYFI Thaliparamba Kuppath Payyanur Kasaragod Trip Protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384998/minister-oj-janeesh-vehicle-attack-dyfi-thaliparamba-kuppath-payyanur"
published_at: "2026-10-01T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe195d959e2_1000237226.jpg"
keywords: ["OJ Janeesh Minister Vehicle Attack", "DYFI Protest Thaliparamba Kuppath", "Kasaragod Trip Vehicle Damage"]
---

# മന്ത്രി ഒജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

> **Lead Summary:** **കണ്ണൂർ : ** മന്ത്രി ഒജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആക്രമണമുണ്ടായത്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ : ** മന്ത്രി ഒജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആക്രമണമുണ്ടായത്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പയ്യന്നൂരിൽ വെച്ചും ആക്രമണമുണ്ടായി. കല്ലുകൊണ്ടും കൈ കൊണ്ടും വാഹനത്തിന് മേൽ ആഞ്ഞടിച്ചു. കാസർകോട്ടേക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. പയ്യന്നൂർ കഴിഞ്ഞതിന് പിന്നാലെ മൂന്നാമതും ഒജെ ജനീഷിന്റെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384998/minister-oj-janeesh-vehicle-attack-dyfi-thaliparamba-kuppath-payyanur)