---
title: "ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായ കാലവർഷം: രാജ്യത്ത് 12.6% മഴക്കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്"
english_title: "Weakest Monsoon In A Decade India 12.6 Percent Rainfall Deficit IMD Southwest Monsoon June September"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385016/weakest-monsoon-decade-india-12-6-percent-deficit-imd-759-mm-rainfall"
published_at: "2026-10-01T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe28ba12b1d_1000237263.jpg"
keywords: ["IMD Weakest Monsoon Decade", "India 12.6 Percent Rainfall Deficit", "759 mm Rainfall Lowest Since 2015"]
---

# ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായ കാലവർഷം: രാജ്യത്ത് 12.6% മഴക്കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

> **Lead Summary:** **ന്യൂഡൽഹി: **രാജ്യത്ത് ഇത്തവണ ലഭിച്ചത് ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായ കാലവർഷമാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ സീസൺ അവസാനിക്കുമ്പോൾ 12.6 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.

## Article Content

**ന്യൂഡൽഹി: **രാജ്യത്ത് ഇത്തവണ ലഭിച്ചത് ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായ കാലവർഷമാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ സീസൺ അവസാനിക്കുമ്പോൾ 12.6 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.

ഈ സീസണിൽ രാജ്യത്താകമാനം ആകെ 759 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. 2015-ൽ 12.7 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കുറവാണിത്. മുൻപ് 2002 (20.9%), 2009 (18.3%), 2014 (10.15%), 2015 (12.7%) എന്നീ വർഷങ്ങളിലാണ് രാജ്യത്ത് സമാനമായ രീതിയിൽ വലിയ തോതിൽ മൺസൂൺ മഴക്കുറവ് അനുഭവപ്പെട്ടിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385016/weakest-monsoon-decade-india-12-6-percent-deficit-imd-759-mm-rainfall)