---
title: "ചർച്ചകളും കൂടിയാലോചനകളും നടക്കണം; അടൂർ പ്രകാശിനെ പിന്തുണച്ച് മന്ത്രി എ പി അനിൽ കുമാർ"
english_title: "Minister AP Anil Kumar Supports Adoor Prakash Criticism Against Opposition Leader Discussions Consultations Needed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385183/minister-ap-anil-kumar-supports-adoor-prakash-criticism-discussions-needed"
published_at: "2026-10-02T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf81353d736_1000237452.jpg"
keywords: ["Minister AP Anil Kumar Supports Adoor Prakash", "UDF Convener Open Statement Congress Rift", "KC Venugopal Media Hunting Youth Congress Protest"]
---

# ചർച്ചകളും കൂടിയാലോചനകളും നടക്കണം; അടൂർ പ്രകാശിനെ പിന്തുണച്ച് മന്ത്രി എ പി അനിൽ കുമാർ

> **Lead Summary:** **മലപ്പുറം: **മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ അടൂർ പ്രകാശിനെ പിന്തുണച്ച് മന്ത്രി എ പി അനിൽ കുമാർ. ചർച്ചകളും കൂടിയാലോചനകളും നടക്കണം. തന്റെ തീരുമാനം മുന്നണിക്കുള്ളിൽ പറയും.

## Article Content

**മലപ്പുറം: **മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ അടൂർ പ്രകാശിനെ പിന്തുണച്ച് മന്ത്രി എ പി അനിൽ കുമാർ. ചർച്ചകളും കൂടിയാലോചനകളും നടക്കണം. തന്റെ തീരുമാനം മുന്നണിക്കുള്ളിൽ പറയും.

എല്ലാം കെ സി വേണുഗോപാലിൽ കേന്ദ്രീകരിക്കേണ്ടെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമയത്ത് കെ സി യെ മാധ്യമങ്ങൾ വേട്ടയാടിയതാണെന്നും എപി അനിൽ കുമാർ പറഞ്ഞു. മുൻ കാലങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. തന്റെ തീരുമാനം മുന്നണിക്കുള്ളിൽ പറയും, അതാണ് ശീലമെന്നും എ പി അനിൽ കുമാർ വ്യക്തമാക്കി.

എന്തിന്റെ പേരിലാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും മന്ത്രിമാരെ തടയുന്നതെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി എപി അനിൽ കുമാർ പറഞ്ഞു. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ് നടത്തിയത് സിപിഐഎമ്മിന് എതിരെ നടത്തിയ സമരമല്ല.

ബിജെപിക്കെതിരെ സമരം നടത്തുമ്പോൾ എന്തിനാണ് സിപിഐഎമ്മിന് വേദനിക്കുന്നതെന്നും മന്ത്രി എപി അനിൽകുമാർ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് ചെയ്യുന്നതെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള യുഡിഎഫ് കൺവീനറുടെ തുറന്നുപറച്ചിലിൽ കോൺഗ്രസിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മുന്നണി കൺവീനറായ താനൊന്നും അറിയുന്നില്ലെന്നും എഐസിസിയെ പരാതി അറിയിക്കുമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അടൂർ പ്രകാശ്.

എന്നാൽ അടൂർ പ്രകാശിനെ തള്ളിയാണ് ഇന്നും മന്ത്രി കെ മുരളീധരന്റെ പ്രതികരണം. പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385183/minister-ap-anil-kumar-supports-adoor-prakash-criticism-discussions-needed)