---
title: "കേളകത്ത്  ലൈബ്രറി കൗൺസിൽ സർഗോത്സവം സംഘടിപ്പിച്ചു"
english_title: "Library Council Sargotsavam Held at Kelakam EMS Library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385190/library-council-sargotsavam-kelakam-kottiyoor-ems-library"
published_at: "2026-10-02T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf878620ef1_WhatsApp_Image_2026-10-02_at_14.23.58.jpeg"
keywords: ["Kelakam News", "Sargotsavam", "EMS Library Kelakam", "Kottiyoor News"]
---

# കേളകത്ത്  ലൈബ്രറി കൗൺസിൽ സർഗോത്സവം സംഘടിപ്പിച്ചു

> **Lead Summary:** കേളകം: ലൈബ്രറി കൗൺസിൽ കേളകം-കൊട്ടിയൂർ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗോത്സവം കേളകം ഇ.എം.എസ്. ലൈബ്രറിയിൽ നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മനോജ് കുമാർ പഴശി സർഗോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെയും യുവതലമുറയുടെയും സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മേള സംഘടിപ്പിച്ചത്.

## Article Content

കേളകം: ലൈബ്രറി കൗൺസിൽ കേളകം-കൊട്ടിയൂർ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗോത്സവം കേളകം ഇ.എം.എസ്. ലൈബ്രറിയിൽ നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മനോജ് കുമാർ പഴശി സർഗോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെയും യുവതലമുറയുടെയും സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മേള സംഘടിപ്പിച്ചത്.

നേതൃസമിതി ചെയർമാൻ പി.എം. രമണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒ.എം. കുര്യാച്ചൻ, പി.ജി. സന്തോഷ്, കെ.പി. ഷാജി, കെ.കെ. ഫ്രാൻസിസ്, അമ്പിളി സജി എന്നിവർ സംസാരിച്ചു. സർഗോത്സവത്തിന്റെ ഭാഗമായി യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി വിവിധ കലാ-സാഹിത്യ മത്സരങ്ങൾ അരങ്ങേറി. നിരവധി പ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385190/library-council-sargotsavam-kelakam-kottiyoor-ems-library)