---
title: "സി.പി.ഐ.എം നേതാക്കളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; കേളകം ടൗണിൽ പ്രകടനം നടത്തി"
english_title: "CPI(M) Leaders' Arrest in Delhi: Protest March Held in Kelakam Town"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385215/cpim-leaders-arrest-delhi-protest-march-kelakam-town"
published_at: "2026-10-02T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfb2688dace_IMG-20261002-WA0362(1).jpg"
keywords: []
---

# സി.പി.ഐ.എം നേതാക്കളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; കേളകം ടൗണിൽ പ്രകടനം നടത്തി

> **Lead Summary:** കേളകം : തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ ഡൽഹിയിൽ സമരം നടത്തിയ സി.പി.ഐ.എം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാർട്ടി കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവർത്തകരുടെ പ്രകടനം.

## Article Content

കേളകം : തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ ഡൽഹിയിൽ സമരം നടത്തിയ സി.പി.ഐ.എം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാർട്ടി കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവർത്തകരുടെ പ്രകടനം.

​പ്രതിഷേധ പരിപാടിക്ക് സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം തങ്കമ്മ സ്കറിയ, കേളകം ലോക്കൽ സെക്രട്ടറി കെ.പി. ഷാജി, നേതാക്കളായ പി.കെ. മോഹനൻ, കെ.എം. ജോർജ്, എസ്.ടി. രാജേന്ദ്രൻ, മൈഥിലി രമണൻ എന്നിവർ നേതൃത്വം നൽകി. നിരവധി പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385215/cpim-leaders-arrest-delhi-protest-march-kelakam-town)