---
title: "കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു."
english_title: "Wasp Attack Claims Two Lives in Kerala: Elderly Woman in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385310/two-dead-in-wasp-attack-kannur"
published_at: "2026-10-03T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac09b8a8fdc7_ss.jpeg"
keywords: ["Kannur Wasp Attack Death", "Iritty News", "Wasp Attack Death", "Kerala Local News"]
---

# കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

> **Lead Summary:** **ഇരിട്ടി **: കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തിൽ ഹൗസിൽ കെ ജാനകി ആണ് മരിച്ചത്. കടന്നൽ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വീടിനു മുന്നിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്.

## Article Content

**ഇരിട്ടി **: കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തിൽ ഹൗസിൽ കെ ജാനകി ആണ് മരിച്ചത്. കടന്നൽ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വീടിനു മുന്നിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്.

ഉടൻ ബന്ധുക്കളും നാട്ടുകാരും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരിച്ചു. ഭർത്താവ്: പരേതനായ കുഴിക്കണ്ടത്തിൽ ഗോപാലൻ. മക്കൾ: ശിവൻ, മിനി, ജയൻ, ബിജു, ബിനു. മരുമക്കൾ: തങ്കമ്മ (വയനാട്), ഹരി (വിളമന), കുമാരി, മിനി, സ്മിത. സംസ്കാരം: ഞായറാഴ്ച രാവിലെ 10ന് കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385310/two-dead-in-wasp-attack-kannur)