---
title: "'കണ്ണൂരിലെ കലാകാരന്മാരെ അവഗണിക്കുന്നു'; ദസറ ആഘോഷങ്ങളിൽ അവസരം നിഷേധിച്ചതായി നടി കണ്ണൂർ ശ്രീലത"
english_title: "Actress Kannur Sreelatha Accuses Kannur Corporation of Denying Opportunity in Kannur Dasara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385320/actress-kannur-sreelatha-accuses-kannur-corporation-dasara-event"
published_at: "2026-10-03T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0a89b1980f_1000325708.jpg"
keywords: ["Kannur Sreelatha", "Kannur Dasara", "Kannur Corporation", "Mayor P Indira", "Kannur News"]
---

# 'കണ്ണൂരിലെ കലാകാരന്മാരെ അവഗണിക്കുന്നു'; ദസറ ആഘോഷങ്ങളിൽ അവസരം നിഷേധിച്ചതായി നടി കണ്ണൂർ ശ്രീലത

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ദസറ ആഘോഷങ്ങളിൽ കലാപരിപാടി അവതരിപ്പിക്കാൻ അപേക്ഷ നൽകിയിട്ടും തനിക്കും സംഘത്തിനും അവസരം നിഷേധിച്ചതായി ചലച്ചിത്ര-സീരിയൽ നടി കണ്ണൂർ ശ്രീലത വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പരിപാടി അവതരിപ്പിക്കാൻ അനുമതി തേടിയെത്തിയ തങ്ങളെ കോർപ്പറേഷൻ അധികൃതർ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തതായാണ് അവരുടെ പരാതി.'പ്രകാശധാര ഭക്തിരസാമൃതം' എന്ന കലാ-സംഗീത പരിപാടി അവതരിപ്പിക്കാനായി ഓഗസ്റ്റ് മാസത്തിൽ തന്നെ മേയർ പി. ഇന്ദിരയ്ക്ക് അപേക്ഷ നൽകിയിരുന്നുവെന്ന് ശ്രീലത പറഞ്ഞു.

## Article Content

**കണ്ണൂർ:** കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ദസറ ആഘോഷങ്ങളിൽ കലാപരിപാടി അവതരിപ്പിക്കാൻ അപേക്ഷ നൽകിയിട്ടും തനിക്കും സംഘത്തിനും അവസരം നിഷേധിച്ചതായി ചലച്ചിത്ര-സീരിയൽ നടി കണ്ണൂർ ശ്രീലത വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പരിപാടി അവതരിപ്പിക്കാൻ അനുമതി തേടിയെത്തിയ തങ്ങളെ കോർപ്പറേഷൻ അധികൃതർ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തതായാണ് അവരുടെ പരാതി.'പ്രകാശധാര ഭക്തിരസാമൃതം' എന്ന കലാ-സംഗീത പരിപാടി അവതരിപ്പിക്കാനായി ഓഗസ്റ്റ് മാസത്തിൽ തന്നെ മേയർ പി. ഇന്ദിരയ്ക്ക് അപേക്ഷ നൽകിയിരുന്നുവെന്ന് ശ്രീലത പറഞ്ഞു.

എന്നാൽ 'ദസറ ഒക്ടോബറിലല്ലേ, അപ്പോൾ നോക്കാം' എന്നായിരുന്നു മേയറുടെ മറുപടി. തുടർന്ന് സെപ്റ്റംബറിൽ ഔദ്യോഗികമായി അപേക്ഷകൾ ക്ഷണിച്ചപ്പോൾ വീണ്ടും കൃത്യമായി അപേക്ഷ നൽകി. പക്കമേളക്കാരടക്കം പത്ത് കലാകാരന്മാരടങ്ങുന്ന സംഘത്തിന് പരിപാടി അവതരിപ്പിക്കാൻ 15,000 രൂപ മാത്രമാണ് പ്രതിഫലമായി ചോദിച്ചിരുന്നത്. എന്നാൽ പ്രതിഫലം നൽകാനാകില്ലെന്നും സൗജന്യമായി പത്ത് മിനിറ്റ് സമയം വേണമെങ്കിൽ അനുവദിക്കാമെന്നുമാണ് സംഘാടകർ അറിയിച്ചത്. സ്റ്റേജിൽ വാദ്യോപകരണങ്ങൾ ക്രമീകരിക്കാൻ തന്നെ പത്ത് മിനിറ്റിലേറെ സമയം വേണമെന്നിരിക്കെ, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ പരിപാടി അവതരിപ്പിക്കുമെന്ന് ചോദിച്ചെങ്കിലും മേയറുടെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ഉണ്ടായില്ലെന്ന് ശ്രീലത കുറ്റപ്പെടുത്തി.പുറത്തുനിന്നുള്ള സെലിബ്രിറ്റികളെ ലക്ഷങ്ങൾ നൽകി എത്തിച്ച് പരിപാടികൾ സംഘടിപ്പിക്കുമ്പോൾ, പ്രാദേശികമായി പ്രവർത്തിക്കുന്ന കണ്ണൂരിലെ കലാകാരന്മാരെ കോർപ്പറേഷൻ പൂർണ്ണമായും അവഗണിക്കുകയാണ്.

ഒരു പ്രത്യേക സംഘത്തിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ് ദസറയുടെ കലാപരിപാടികൾ ക്രമീകരിക്കുന്നത്. കണ്ണൂരിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി കലാകാരന്മാർ അപേക്ഷ സമർപ്പിച്ചെങ്കിലും അവരെയെല്ലാം തഴഞ്ഞു. മറ്റ് ജില്ലകളിൽ നിന്നുള്ളവർ അപേക്ഷിച്ചപ്പോൾ 'കണ്ണൂരുകാർക്ക് മാത്രമാണ് മുൻഗണന' എന്ന് പറഞ്ഞ അധികൃതർ, ഇപ്പോൾ ലക്ഷങ്ങൾ വാങ്ങിയെത്തുന്ന സെലിബ്രിറ്റികൾ എല്ലാവരും കണ്ണൂരുകാരാണോ എന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385320/actress-kannur-sreelatha-accuses-kannur-corporation-dasara-event)