---
title: "ഘടകകക്ഷികൾക്ക് ക്യാബിനറ്റ് പദവി നൽകുന്നതിൽ മന്ത്രിസഭയിലും എതിർപ്പ്: എതിർത്തത് മോൻസ് ജോസഫും എ പി അനിൽകുമാറും"
english_title: "Cabinet Rank Appointments Opposition Two Ministers AP Anil Kumar Mons Joseph PJ Joseph Consideration MK Muneer G Devarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385345/cabinet-rank-appointments-opposition-ministers-ap-anil-kumar-mons-joseph"
published_at: "2026-10-03T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0c67f8efec_1000237653.jpg"
keywords: ["Cabinet Rank Appointments Opposition AP Anil Kumar Mons Joseph", "UDF Convener Adoor Prakash Complaint High Command JB Mather"]
---

# ഘടകകക്ഷികൾക്ക് ക്യാബിനറ്റ് പദവി നൽകുന്നതിൽ മന്ത്രിസഭയിലും എതിർപ്പ്: എതിർത്തത് മോൻസ് ജോസഫും എ പി അനിൽകുമാറും

> **Lead Summary:** **തിരുവനന്തപുരം: **പുതിയ ക്യാബിനറ്റ് പദവി നിയമനങ്ങളിൽ രണ്ട് മന്ത്രിമാർക്ക് എതിർപ്പ്. മന്ത്രിമാരായ എ പി അനിൽകുമാർ, മോൻസ് ജോസഫ് എന്നിവരാണ് എതിർപ്പ് അറിയിച്ചത്. പാർട്ടിയിൽ ചർച്ച നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എ പി അനിൽ കുമാറിന്റെ എതിർപ്പ്. പി ജെ ജോസഫിന് പരിഗണന ലഭിക്കാത്തത് മോൻസ് ജോസഫും ഉന്നയിച്ചു.

## Article Content

**തിരുവനന്തപുരം: **പുതിയ ക്യാബിനറ്റ് പദവി നിയമനങ്ങളിൽ രണ്ട് മന്ത്രിമാർക്ക് എതിർപ്പ്. മന്ത്രിമാരായ എ പി അനിൽകുമാർ, മോൻസ് ജോസഫ് എന്നിവരാണ് എതിർപ്പ് അറിയിച്ചത്. പാർട്ടിയിൽ ചർച്ച നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എ പി അനിൽ കുമാറിന്റെ എതിർപ്പ്. പി ജെ ജോസഫിന് പരിഗണന ലഭിക്കാത്തത് മോൻസ് ജോസഫും ഉന്നയിച്ചു.

മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവായ ഡോ. എം കെ മുനീറിനും ഫോർവേഡ് ബ്ലോക്ക് നേതാവായ ജി ദേവരാജനും ക്യാബിനറ്റ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രിസഭാ യോഗം ചർച്ചയ്ക്കെടുത്തപ്പോഴാണ് രണ്ട് മുതിർന്ന മന്ത്രിമാർ എതിർപ്പ് ഉന്നയിച്ചത്. ആർക്കെങ്കിലും ക്യാബിനറ്റ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട എതിർപ്പല്ല അവർ ഉന്നയിച്ചത്.

മറിച്ച് ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്ത് ധാരണയായിട്ടുണ്ടോ എന്ന ചോദ്യമാണ് എപി അനിൽ കുമാർ ഉന്നയിച്ചത്. എന്നാൽ, ചർച്ച ചെയ്തെടുത്ത തീരുമാനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിർദ്ദേശം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി കർശന നിലപാട് എടുത്തു. ഇതോടെയാണ് തീരുമാനം അംഗീകരിച്ചത്.

ഇതിനു പിന്നാലെയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച് തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നടക്കം വിമർശിച്ചത്.

അതേസമയം, മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയ തീരുമാനങ്ങളിൽ ഹൈക്കമാൻഡിനെ പരാതി അറിയിക്കാൻ ഉറച്ചിരിക്കുകയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അതൃപ്തി പരസ്യമാക്കി ജെ ബി മേത്തർ എംപിയും രംഗത്തെത്തി. അടൂർ പ്രകാശ് പറഞ്ഞ കാര്യങ്ങൾ ചെറുതല്ലെന്നും പ്രശ്നങ്ങൾ കെപിസിസി എക്സിക്യൂട്ടീവിൽ ഉന്നയിക്കുമെന്നും ജെബി മേത്തർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385345/cabinet-rank-appointments-opposition-ministers-ap-anil-kumar-mons-joseph)