---
title: "ഗാന്ധി അനുസ്മരണവും അഹിംസാദീപം തെളിക്കലും സംഘടിപ്പിച്ചു"
english_title: "Gandhi Remembrance Ahimsa Deepam Lighting Organized Kenichira KPCC Samskara Sahithi Bathery Constituency Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385347/gandhi-remembrance-ahimsa-deepam-kenichira-kpcc-samskara-sahithi-bathery"
published_at: "2026-10-03T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0c8ea262fc_1000237644.jpg"
keywords: ["Gandhi Remembrance Ahimsa Deepam Lighting Kenichira", "DCC Vice President Shamsad Marakkar Inauguration"]
---

# ഗാന്ധി അനുസ്മരണവും അഹിംസാദീപം തെളിക്കലും സംഘടിപ്പിച്ചു

> **Lead Summary:** **കേണിച്ചിറ: **കെപിസിസി സംസ്കാര സാഹിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി കേണിച്ചിറയിൽ 'ഗാന്ധി പഥം' പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ ഗാന്ധിയൻ ദർശനങ്ങളുടെ പ്രതീകമായി 'അഹിംസാദീപം' തെളിച്ചു. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാംസ്കാരിക പ്രവർത്തകരും പ്രദേശവാസികളും പങ്കെടുത്ത ചടങ്ങിൽ ഗാന്ധിയൻ ചിന്തകൾക്ക് വർത്തമാനകാലത്ത് വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ പങ്കുവെച്ചു.

## Article Content

**കേണിച്ചിറ: **കെപിസിസി സംസ്കാര സാഹിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി കേണിച്ചിറയിൽ 'ഗാന്ധി പഥം' പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ ഗാന്ധിയൻ ദർശനങ്ങളുടെ പ്രതീകമായി 'അഹിംസാദീപം' തെളിച്ചു. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാംസ്കാരിക പ്രവർത്തകരും പ്രദേശവാസികളും പങ്കെടുത്ത ചടങ്ങിൽ ഗാന്ധിയൻ ചിന്തകൾക്ക് വർത്തമാനകാലത്ത് വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ പങ്കുവെച്ചു.

വർഗ്ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ സത്യം, അഹിംസ, സാമൂഹിക സാഹോദര്യം എന്നിവ ഉയർത്തിപ്പിടിച്ച് മുന്നേറാൻ പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.

ഡിസിസി വൈസ് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ബിനു മാങ്കൂട്ടത്തിൽ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ, ഡിസിസി സെക്രട്ടറി മധു കെ പി, ജില്ലാ കൺവീനർ ജിതേഷ് സി കെ, നിയോജകമണ്ഡലം കൺവീനർ ആന്റണി ചീരാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ജി ബാബു, നാരായണൻ നായർ, സുന്ദർരാജ് എടപ്പെട്ടി, പി എ പൗലോസ്, മേഴ്സി സാബു, വിൻസന്റ് ചേരവേലിൽ, അതുൽ തോമസ്, ടോമി ചേന്നാട്ട്, വർഗീസ് പുളിക്കൽ, പരിതോഷ് കുമാർ, ബിന്ദു സജീവൻ, സാഹിതി ഭാരവാഹികളായ സലീം താഴത്തൂർ, പത്മനാഭൻ കെ, വന്ദന ഷാജു, കെ സി കെ തങ്ങൾ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385347/gandhi-remembrance-ahimsa-deepam-kenichira-kpcc-samskara-sahithi-bathery)