---
title: "ചൊവ്വ സഹകരണ റൂറൽ ബാങ്കിന് വേണ്ടി നിർമ്മിച്ച ചൊവ്വ ബാങ്ക് ടവർ കെട്ടിടോദ്ഘാടനം ഒക്ടോബർ അഞ്ചിന്"
english_title: "Chovva Cooperative Rural Bank Chovva Bank Tower Building Inauguration October Five Opposition Leader Pinarayi Vijayan Thazhe Chovva"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385353/chovva-cooperative-rural-bank-tower-inauguration-october-five-pinarayi-vijayan-thazhe-chovva"
published_at: "2026-10-03T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0d175f240a_1000237674.jpg"
keywords: ["Chovva Cooperative Rural Bank Bank Tower Inauguration", "KK Ragesh Ramachandran Kadannappally N Chandran MK Murali"]
---

# ചൊവ്വ സഹകരണ റൂറൽ ബാങ്കിന് വേണ്ടി നിർമ്മിച്ച ചൊവ്വ ബാങ്ക് ടവർ കെട്ടിടോദ്ഘാടനം ഒക്ടോബർ അഞ്ചിന്

> **Lead Summary:** **താഴെ ചൊവ്വ :** ചൊവ്വ സഹകരണ റൂറൽ ബാങ്കിന് വേണ്ടി താഴെ ചൊവ്വയിൽ നിർമ്മിച്ച ചൊവ്വ ബാങ്ക് ടവർ കെട്ടിടോദ്ഘാടനം ഒക്ടോബർ അഞ്ചിന് നടക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

## Article Content

**താഴെ ചൊവ്വ :** ചൊവ്വ സഹകരണ റൂറൽ ബാങ്കിന് വേണ്ടി താഴെ ചൊവ്വയിൽ നിർമ്മിച്ച ചൊവ്വ ബാങ്ക് ടവർ കെട്ടിടോദ്ഘാടനം ഒക്ടോബർ അഞ്ചിന് നടക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

താഴെ ചൊവ്വയിലെ ബ്രാഞ്ചുകൾ, ഓഡിറ്റോറിയം, മിനി കോൺഫറൻസ് ഹാൾ, മിനി ഹാൾ, കൊമേഴ്സ്യൽ സ്പേസ്, കിച്ചൺ, വിശാലമായ പാർക്കിംഗ് ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളുള്ളതാണ് പുതിയ കെട്ടിടം.

താഴെ ചൊവ്വ ശാഖ ഉദ്ഘാടനം മുൻ എംപി കെ കെ രാഗേഷ്, താഴെചൊവ്വ സായാഹ്ന ശാഖാ ഉദ്ഘാടനം മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഓഡിറ്റോറിയം ഉദ്ഘാടനം കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ എൻ ചന്ദ്രൻ, കോൺഫറൻസ് ഹാൾ ഉദ്ഘാടനം എം കെ മുരളി, മിനി ഹാൾ ഉദ്ഘാടനം അസിസ്റ്റന്റ് പ്ലാനിംഗ് രജിസ്ട്രാർ ജയേഷ് കെ വി, കൊമേഴ്സ്യൽ ഹാൾ ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്ട്രാർ സുഭാഷ് പി തുടങ്ങിയവർ നിർവഹിക്കും.

വാർത്താ സമ്മേളനത്തിൽ എൻ ടി സുധീന്ദ്രൻ മാസ്റ്റർ, അശോകൻ ഇ കെ, സുമേഷ് എം, ഹരീഷൻ കെ, വിനോദ് സി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385353/chovva-cooperative-rural-bank-tower-inauguration-october-five-pinarayi-vijayan-thazhe-chovva)