---
title: "ഭരണഭാഷാ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു"
english_title: "Kerala Bharana Bhasha Puraskaram Applications Invited Deadline October 12"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385424/kerala-bharana-bhasha-puraskaram-applications-invited-deadline-october-12"
published_at: "2026-10-04T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1b5745a89d_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Bharana Bhasha Puraskaram", "Malayalam", "Kannur Collector"]
---

# ഭരണഭാഷാ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: കേരളത്തിൽ ഭരണഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതും കർമ്മപരിപാടി തയ്യാറാക്കി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതുമായ വകുപ്പിനും ജില്ലയ്ക്കും, കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും നൽകുന്ന ഭരണഭാഷാ സേവന പുരസ്കാരങ്ങൾക്കും, ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്കാരങ്ങൾക്കും അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ**: കേരളത്തിൽ ഭരണഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതും കർമ്മപരിപാടി തയ്യാറാക്കി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതുമായ വകുപ്പിനും ജില്ലയ്ക്കും, കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും നൽകുന്ന ഭരണഭാഷാ സേവന പുരസ്കാരങ്ങൾക്കും, ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്കാരങ്ങൾക്കും അപേക്ഷ ക്ഷണിച്ചു.

2025 കലണ്ടർ വർഷം മലയാളത്തിൽ ചെയ്ത ജോലികളാണ് പുരസ്കാരത്തിനായി പരിഗണിക്കുക. നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷകൾ ഒക്ടോബർ 12 വൈകുന്നേരം അഞ്ച് മണിക്കകം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2700645.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385424/kerala-bharana-bhasha-puraskaram-applications-invited-deadline-october-12)