---
title: "റിട്ടയർമെന്റിന് ശേഷം വയോജനങ്ങളെ കൂടുതൽ ആക്ടീവ് ആക്കും; സർക്കാർ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ"
english_title: "Elderly Department Content Not Welfare Chief Minister VD Satheesan Kerala Elderly Increasing Retirement Active Silver Economy Survey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385481/retirement-elderly-more-active-government-help-chief-minister-vd-satheesan-silver-economy"
published_at: "2026-10-04T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac2188c0ae95_1000237784.jpg"
keywords: ["Elderly Department Welfare Not Chief Minister VD Satheesan", "Kerala Elderly Increasing Retirement Active Silver Economy"]
---

# റിട്ടയർമെന്റിന് ശേഷം വയോജനങ്ങളെ കൂടുതൽ ആക്ടീവ് ആക്കും; സർക്കാർ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം : ** വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം വെൽഫെയർ അല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തിൽ വയോജനങ്ങൾ വർദ്ധിക്കുന്നു. റിട്ടയർമെന്റ് ശേഷം അവരെ ആക്ടീവ് ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സിൽവർ ഇക്കോണമിയാണ് ഉദ്ദേശിക്കുന്നത്.

## Article Content

**തിരുവനന്തപുരം : ** വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം വെൽഫെയർ അല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തിൽ വയോജനങ്ങൾ വർദ്ധിക്കുന്നു. റിട്ടയർമെന്റ് ശേഷം അവരെ ആക്ടീവ് ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സിൽവർ ഇക്കോണമിയാണ് ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ റിട്ടയർമെന്റ് പ്രായം വർധിപ്പിക്കാൻ കഴിയില്ല. എങ്കിലും അതിനെ കുറിച്ച് ആലോചിക്കണം. സീനിയർ സിറ്റിസൺസിന് നിയമപരമായ ഉറപ്പുവേണം, സർക്കാർ അതിനുള്ള ശ്രമത്തിലാണ്.

വയോജനങ്ങൾ ഒറ്റയ്ക്ക് ആകരുത്, മക്കൾ ഉൾപ്പടെയുള്ളവർ എവിടെയാണെങ്കിലും സർക്കാർ സഹായം ലഭ്യമാക്കും. ഇതിനായി സമ്പൂർണ്ണമായ ഒരു സർവ്വേ സർക്കാർ നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗീയമായി അധിക്ഷേപിച്ച് സി പി ഐ എം നേതാവ് പി നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385481/retirement-elderly-more-active-government-help-chief-minister-vd-satheesan-silver-economy)