---
title: "സൂര്യ കൃഷ്ണമൂർത്തി ഓർമ്മയായി ബാക്കിയാകുന്ന ഒരു കലാജീവിതം; പ്രൊഫസർ എം കെ സരള"
english_title: "Soorya Krishnamoorthy Art Life Memory Professor MK Sarala Gramaswaraj Foundation Remembrance Ramdas Kathirur Adithi Nambiar Anamika Vinod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385494/soorya-krishnamoorthy-art-life-memory-professor-mk-sarala-gramaswaraj-foundation"
published_at: "2026-10-04T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac233e7daa02_1000237811.jpg"
keywords: ["Soorya Krishnamoorthy Art Life Memory", "Gramaswaraj Foundation Remembrance Inauguration", "President Ramdas Kathirur"]
---

# സൂര്യ കൃഷ്ണമൂർത്തി ഓർമ്മയായി ബാക്കിയാകുന്ന ഒരു കലാജീവിതം; പ്രൊഫസർ എം കെ സരള

> **Lead Summary:** **കണ്ണൂർ : ** സൂര്യ കൃഷ്ണമൂർത്തി ഓർമ്മയായി ബാക്കിയാകുന്ന ഒരു കലാജീവിതം. കലയെ ജീവിതത്തിന്റെ ഭാഗമാക്കി, തന്റെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ഒരു അടയാളം പതിപ്പിച്ച ഒരു മഹത്തായ വ്യക്തിത്വമായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് പ്രൊഫസർ എം കെ സരള അഭിപ്രായപ്പെട്ടു.

## Article Content

**കണ്ണൂർ : ** സൂര്യ കൃഷ്ണമൂർത്തി ഓർമ്മയായി ബാക്കിയാകുന്ന ഒരു കലാജീവിതം. കലയെ ജീവിതത്തിന്റെ ഭാഗമാക്കി, തന്റെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ഒരു അടയാളം പതിപ്പിച്ച ഒരു മഹത്തായ വ്യക്തിത്വമായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് പ്രൊഫസർ എം കെ സരള അഭിപ്രായപ്പെട്ടു.

മലയാള കലാസാംസ്കാരിക രംഗത്ത് സ്വന്തം ഇടം നേടിയ പേരാണ്. അദ്ദേഹത്തിന്റേത് കലാപ്രവർത്തനങ്ങളിലും ചിന്തകളിലും മനുഷ്യനോടുള്ള സ്നേഹവും സമൂഹത്തോടുള്ള പ്രതിബദ്ധതയും നിറഞ്ഞുനിന്നിരുന്നു.

ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സൂര്യ കൃഷ്ണമൂർത്തി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഫൗണ്ടേഷൻ പ്രസിഡണ്ട് രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. അദിതി നമ്പ്യാർ, അനാമിക വിനോദ്, സൂര്യനന്ദ പി വി, ആദിശ്രീ എം എന്നിവർ നാട്യാർച്ചന നടത്തി.

ഡോ സുനന്ദകുമാരി, ശോഭ കൊറ്റാളി, സതീശൻ കണ്ണൂർ, സീന യു കെ, ഷീലലാൽ, സഞ്ജന രാജീവൻ, ഷാജി കാട്യത്ത് സംസാരിച്ചു. ഷാഹിറ ജാഫർ സ്വാഗതവും ദിവ്യ സന്ത്ജയ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385494/soorya-krishnamoorthy-art-life-memory-professor-mk-sarala-gramaswaraj-foundation)