---
title: "ഏലപ്പീടികയിൽ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Elappeedika Sports Equipment Distribution Anugraha Arts And Sports Club Library Granthalayam Kayikavedi Jimmy Abraham Job OA Football Volleyball Carroms Board"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385503/elappeedika-sports-equipment-distribution-anugraha-arts-sports-club-library"
published_at: "2026-10-04T17:18:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac23d6576fe2_1000237823.jpg"
keywords: ["Elappeedika Anugraha Arts And Sports Club", "Library Granthalayam Kayikavedi Sports Equipment Distribution", "Football Volleyball Carroms Board Kayikavedi Convener Sebastian PV"]
---

# ഏലപ്പീടികയിൽ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **ഏലപ്പീടിക: **അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയം അനുഗ്രഹ കായികവേദിയുടെ ആഭിമുഖ്യത്തിൽ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്തു.

## Article Content

**ഏലപ്പീടിക: **അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയം അനുഗ്രഹ കായികവേദിയുടെ ആഭിമുഖ്യത്തിൽ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്തു.

അനുഗ്രഹ വായനശാലയിൽ വെച്ച് വായനശാല സെക്രട്ടറി ജിമ്മി അബ്രാഹത്തിന്റെ അധ്യക്ഷതയിൽ നടന്ന വിതരണോദ്ഘാടന പരിപാടി പ്രസിഡണ്ട് ജോബ് ഒ എ ഉദ്ഘാടനം ചെയ്തു.

ഫുട്ബോൾ, വോളിബോൾ, ക്യാരംസ് ബോർഡ് തുടങ്ങിയവയാണ് വിതരണം ചെയ്തത്. കായിക വേദി കൺവീനർ സെബാസ്റ്റ്യൻ പി വി, ചെയർമാൻ സജി പി കെ, വായനശാല എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷിജു ഇ കെ, സനോജ് ലാസർ, ലൈബ്രേറിയൻ ജോമിനി പി എം തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385503/elappeedika-sports-equipment-distribution-anugraha-arts-sports-club-library)