---
title: "സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു: ആദ്യ ബാച്ച് മരുന്നുകൾ വെയർഹൗസുകളിലെത്തി; വ്യാജ പ്രചാരണങ്ങളിൽ വീഴില്ലെന്ന് ആരോഗ്യമന്ത്രി"
english_title: "Kerala Medicine Shortage Solved: KMSCL Supplies Stock; Health Minister Responds"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385589/kerala-medicine-shortage-resolved-kmscl-health-minister-statement"
published_at: "2026-10-05T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac34c86dc019_1000329053.jpg"
keywords: ["Kerala Medicine Shortage", "KMSCL", "Kerala Health Minister", "Kerala Health News"]
---

# സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു: ആദ്യ ബാച്ച് മരുന്നുകൾ വെയർഹൗസുകളിലെത്തി; വ്യാജ പ്രചാരണങ്ങളിൽ വീഴില്ലെന്ന് ആരോഗ്യമന്ത്രി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അനുഭവപ്പെട്ടിരുന്ന മരുന്ന് പ്രതിസന്ധിക്ക് അതിവേഗം പരിഹാരമാകുന്നു. എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്സിസൈക്ലിൻ ഗുളികകളുടെ ആദ്യ ബാച്ചുകൾ സംസ്ഥാനത്ത് എത്തിച്ചേർന്നു. ഇതിനുപുറമെ പ്രമേഹം, മന്ത് രോഗം എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. ഏഴിനം അത്യാവശ്യ മരുന്നുകളുടെ പുതിയ സ്റ്റോക്കുകൾ ഇന്ന് തന്നെ വിവിധ വെയർഹൗസുകളിൽ എത്തും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അനുഭവപ്പെട്ടിരുന്ന മരുന്ന് പ്രതിസന്ധിക്ക് അതിവേഗം പരിഹാരമാകുന്നു. എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്സിസൈക്ലിൻ ഗുളികകളുടെ ആദ്യ ബാച്ചുകൾ സംസ്ഥാനത്ത് എത്തിച്ചേർന്നു. ഇതിനുപുറമെ പ്രമേഹം, മന്ത് രോഗം എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. ഏഴിനം അത്യാവശ്യ മരുന്നുകളുടെ പുതിയ സ്റ്റോക്കുകൾ ഇന്ന് തന്നെ വിവിധ വെയർഹൗസുകളിൽ എത്തും.

കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ മരുന്നുകളുടെ ശേഖരവും ഇന്ന് തന്നെ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇനി ലഭിക്കാനുള്ള ആസ്പിരിൻ അടക്കമുള്ള പത്തോളം മരുന്നുകൾ ഈ മാസം 15-ാം തീയതിയോടെ പൂർണ്ണമായി എത്തിച്ചേരും.

ഇതോടെ ഓർഡർ ചെയ്ത മുഴുവൻ മരുന്നുകളുടെയും വിതരണം പൂർത്തിയാകുമെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) വ്യക്തമാക്കി. ചില പ്രത്യേക മരുന്നുകളുടെ താൽക്കാലിക കുറവ് പരിഹരിക്കാൻ അടിയന്തിര പ്രാദേശിക സംഭരണം (റെഡി പർച്ചേസ്) വഴി നടപടി സ്വീകരിച്ചു വരികയാണ്. അതേസമയം, സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമമുണ്ടെന്ന രീതിയിലുള്ള വാർത്തകൾ ദൗർഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ചില മരുന്നുകളുടെ താത്കാലിക ലഭ്യതക്കുറവ് മാത്രമാണ് നിലവിലുള്ളത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ കാരണം ചില വിതരണ കമ്പനികൾ പിന്മാറിയതാണ് അപ്രതീക്ഷിത പ്രതിസന്ധിക്ക് കാരണമായത്.

ഗുണനിലവാരം കുറഞ്ഞ കമ്പനികളെ സർക്കാർ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ചില പോരായ്മകൾ ഉണ്ടായേക്കാമെങ്കിലും സർക്കാർ ആശുപത്രികളെ മോശമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് വിദേശ കമ്പനികളുടെ കുതന്ത്രമാണെന്നും, അതിൽ സർക്കാർ വീഴില്ലെന്നും സ്വകാര്യ ആരോഗ്യമേഖലയിൽ കൃത്യമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385589/kerala-medicine-shortage-resolved-kmscl-health-minister-statement)