---
title: "പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം"
english_title: "Punjab Tourist Bus Overturned Malayali Student Tragic Death Kottayam Kaduthuruthy Josna George Lovely University Second Year MBA Ludhiana Picnic Bus Driver Slept"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385616/punjab-tourist-bus-overturned-malayali-student-josna-george-kottayam-kaduthuruthy-death"
published_at: "2026-10-05T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac367d4abded_1000237945.jpg"
keywords: ["Punjab Tourist Bus Overturned Accident", "Malayali Student Tragic Death", "Kottayam Kaduthuruthy Josna George", "Ludhiana Picnic Trip Bus Accident"]
---

# പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** **കോട്ടയം : ** പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോർജ് ആണ് മരിച്ചത്. പഞ്ചാബ് ലവ്ലി സർവകലാശാലയിലെ രണ്ടാം വർഷ എം ബി എ വിദ്യാർഥിനിയാണ്.

## Article Content

**കോട്ടയം : ** പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോർജ് ആണ് മരിച്ചത്. പഞ്ചാബ് ലവ്ലി സർവകലാശാലയിലെ രണ്ടാം വർഷ എം ബി എ വിദ്യാർഥിനിയാണ്.

പഞ്ചാബ് ലുധിയാനയ്ക്കടുത്താണ് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെടുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385616/punjab-tourist-bus-overturned-malayali-student-josna-george-kottayam-kaduthuruthy-death)