---
title: "പൊലീസ് മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി; ചിറയിൻകീഴ് പൊലീസിനെതിരെ ബന്ധുക്കൾ"
english_title: "Thiruvananthapuram Youth Death Police Beating Complaint Chirayinkeezhu Police Perumkuzhy Native Saji Collapsed Died October 2 Beating In Front Of House Preventing Another Beating CI Led Relatives Protest DYSP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385624/police-beating-youth-death-complaint-chirayinkeezhu-police-saji-perumkuzhy"
published_at: "2026-10-05T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac370be5a2dc_1000237959.jpg"
keywords: ["Youth Death Police Beating Complaint Chirayinkeezhu Police", "Collapsed Died At Home Today Morning  October 2 Beating In Front Of House Brutally Beaten", "Preventing Another Person Beating", "Relatives Complaint To Attingal DYSP CI Led Beating"]
---

# പൊലീസ് മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി; ചിറയിൻകീഴ് പൊലീസിനെതിരെ ബന്ധുക്കൾ

> **Lead Summary:** **തിരുവനന്തപുരം: **യുവാവിന്റെ മരണം പൊലീസ് മർദ്ദനത്തെ തുടർന്നെന്ന് പരാതി. തിരുവനന്തപുരത്ത് പൊലീസ് മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. ചിറയിൻകീഴ് പൊലീസിനെതിരെ പെരുംകുഴി സ്വദേശി സജിയുടെ ബന്ധുക്കൾ പരാതി നൽകി.

## Article Content

**തിരുവനന്തപുരം: **യുവാവിന്റെ മരണം പൊലീസ് മർദ്ദനത്തെ തുടർന്നെന്ന് പരാതി. തിരുവനന്തപുരത്ത് പൊലീസ് മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. ചിറയിൻകീഴ് പൊലീസിനെതിരെ പെരുംകുഴി സ്വദേശി സജിയുടെ ബന്ധുക്കൾ പരാതി നൽകി.

സജി ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഈ മാസം രണ്ടിന് വീടിനു മുന്നിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥർ സജിയെ ക്രൂരമായി മർദ്ദിച്ചിരുന്നു. മറ്റൊരാളെ തല്ലുന്നത് കണ്ട് സജി വിലക്കിയതാണ് പൊലീസ് മർദ്ദിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കൾ ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകി.

ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് ബന്ധുക്കൾ പറഞ്ഞു. മർദ്ദനശേഷം അവശനായ സജി വീട്ടിൽ കിടപ്പിലായിരുന്നു. സജിയുടെ മൃതദേഹം ചിറയിൻകീഴ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഷയത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385624/police-beating-youth-death-complaint-chirayinkeezhu-police-saji-perumkuzhy)