---
title: "കണ്ണൂർ ദസറ ഭക്ഷ്യമേളയിൽ മാംസാഹാരം വിളമ്പുമോ എന്ന് മേയർ വ്യക്തമാക്കണം: കെ. കെ. വിനോദ്കുമാർ"
english_title: "Kannur Dasara Food Fest Controversy: BJP Demands Mayor Clarification on Non Veg Food"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385745/kannur-dasara-food-fest-controversy-bjp-demands-mayor-clarification-on-non-veg-food"
published_at: "2026-10-06T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac49a839dd55_WhatsApp_Image_2026-10-06_at_12.04.27_PM.jpeg"
keywords: ["Kannur Dasara", "Food Festival Controversy", "KK Vinod Kumar", "BJP Kannur"]
---

# കണ്ണൂർ ദസറ ഭക്ഷ്യമേളയിൽ മാംസാഹാരം വിളമ്പുമോ എന്ന് മേയർ വ്യക്തമാക്കണം: കെ. കെ. വിനോദ്കുമാർ

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദസറ ആഘോഷങ്ങളുടെ മറവിൽ നടത്തുന്ന ഭക്ഷ്യമേളയിൽ മാംസാഹാരം വിളമ്പാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് കോർപ്പറേഷൻ മേയർ വ്യക്തമാക്കണമെന്ന് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ. കെ. വിനോദ്കുമാർ ആവശ്യപ്പെട്ടു. ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് കോർപ്പറേഷൻ ഭരണകൂടം പിന്തിരിയണമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**കണ്ണൂർ**: കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദസറ ആഘോഷങ്ങളുടെ മറവിൽ നടത്തുന്ന ഭക്ഷ്യമേളയിൽ മാംസാഹാരം വിളമ്പാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് കോർപ്പറേഷൻ മേയർ വ്യക്തമാക്കണമെന്ന് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ. കെ. വിനോദ്കുമാർ ആവശ്യപ്പെട്ടു. ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് കോർപ്പറേഷൻ ഭരണകൂടം പിന്തിരിയണമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തിനിർഭരമായി നടക്കുന്ന നവരാത്രി ആഘോഷങ്ങൾക്കും വ്രതാനുഷ്ഠാനങ്ങൾക്കും യാതൊരുവിധ ഭംഗവും വരാത്ത രീതിയിലായിരിക്കണം കോർപ്പറേഷൻ ദസറ ആഘോഷങ്ങൾ ക്രമീകരിക്കേണ്ടത്. പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയിൽ പങ്കാളികളാകാൻ നിലവിൽ ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്.

ഈ ക്വട്ടേഷൻ പച്ചക്കറി വിഭവങ്ങൾക്ക് മാത്രമാണോ അതോ മാംസാഹാരം ഉൾപ്പെടെയുള്ളവ വിളമ്പാനുള്ള സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണോ എന്ന കാര്യത്തിൽ പരസ്യമായ വ്യക്തത വരുത്താൻ മേയർ തയ്യാറാകണം.നവരാത്രി കാലത്ത് ഹിന്ദുക്കളുടെ ആചാര മര്യാദകളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യാനാണ് കോർപ്പറേഷൻ ഭരിക്കുന്ന യു.ഡി.എഫ് മുന്നണി ശ്രമിക്കുന്നത്.

ഇതിന് പുറമെ ദസറ ആഘോഷത്തിന്റെ മറവിൽ കണ്ണൂരിലെ ചെറുകിട-വളരുകിട വ്യാപാരികളിൽ നിന്ന് ഭരണകക്ഷിയും ഉദ്യോഗസ്ഥരും ചേർന്ന് വൻ തുക അനധികൃതമായി പിരിച്ചെടുക്കുകയാണ്. പണം നൽകാൻ വിസമ്മതിക്കുന്ന വ്യാപാരികൾക്കെതിരെ ഭീഷണിയും പ്രതികാര നടപടികളും പ്രയോഗിക്കുകയാണെന്നും കെ. കെ. വിനോദ്കുമാർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385745/kannur-dasara-food-fest-controversy-bjp-demands-mayor-clarification-on-non-veg-food)