---
title: "ബംഗളൂരുവിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു; മൂന്ന് പേർ കസ്റ്റഡിയിൽ"
english_title: "Bengaluru Gym Trainer Killed In Flat Near Hebbal Kempapura Nandan 25 Years Old Colleagues Vishwa Sharath Nishanth Custody Gym First Anniversary Award Ceremony Party Argument Fight CCTV Investigation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385771/bengaluru-gym-trainer-killed-flat-hebbal-kempapura-nandan-three-custody"
published_at: "2026-10-06T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4bb091eeb0_1000238176.jpg"
keywords: ["Bengaluru Gym Trainer Killed", "In Flat  Near Hebbal Kempapura Nandan 25 Year Old Died", "Colleagues Vishwa Sharath Nishanth Police Custody", "Personal Issues Argument Fight Severely Injured Hospital Could Not Save Life"]
---

# ബംഗളൂരുവിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു; മൂന്ന് പേർ കസ്റ്റഡിയിൽ

> **Lead Summary:** **ബംഗളൂരു: **കർണാടകയിലെ ഹെബ്ബാളിന് സമീപം കെമ്പാപുരിലെ ഫ്ലാറ്റിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു. നന്ദൻ എന്ന യുവാവാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ വിശ്വ, ശരത്, നിഷാന്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജിമ്മിന്റെ ഒന്നാം വാർഷികാഘോഷങ്ങളും അവാർഡ് ദാന ചടങ്ങും നടന്ന ശേഷമായിരുന്നു സംഭവം.

## Article Content

**ബംഗളൂരു: **കർണാടകയിലെ ഹെബ്ബാളിന് സമീപം കെമ്പാപുരിലെ ഫ്ലാറ്റിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു. നന്ദൻ എന്ന യുവാവാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ വിശ്വ, ശരത്, നിഷാന്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജിമ്മിന്റെ ഒന്നാം വാർഷികാഘോഷങ്ങളും അവാർഡ് ദാന ചടങ്ങും നടന്ന ശേഷമായിരുന്നു സംഭവം.

പരിപാടികൾക്ക് ശേഷം അടുത്ത ദിവസം രാവിലെ വീട്ടിലെത്താമെന്ന് നന്ദൻ കുടുംബത്തെ അറിയിച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കളായ വിശ്വ, ശരത്, നിഷാന്ത് എന്നിവർക്കൊപ്പം ജിം അംഗമായ അനുഷിന്റെ ഫ്ലാറ്റിൽ പാർട്ടിക്കായി ഇവർ പോവുകയായിരുന്നു.

പാർട്ടിക്കിടെ വ്യക്തിപരമായ ചില വിഷയങ്ങളെച്ചൊല്ലി നന്ദനും മറ്റുള്ളവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് പിന്നീട് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ കേസെടുത്ത പൊലീസ് വിശ്വ, ശരത്, നിഷാന്ത് എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. വ്യക്തിപരമായ കാരണങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385771/bengaluru-gym-trainer-killed-flat-hebbal-kempapura-nandan-three-custody)