---
title: "സി വി ബാലൻ നായർ സ്മാരക കലാപുരസ്കാരം കെ കെ മാരാർക്ക്"
english_title: "CV Balan Nair Memorial Art Award KK Marar First Award Thalassery CV Balan Memorial Kerala School Of Arts Training School Historian Speaker One Lakh Rupees Citation Sculpture December First Week Ceremony Jury E Valsaraj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385785/cv-balan-nair-memorial-art-award-kk-marar-first-award-thalassery-december"
published_at: "2026-10-06T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4c65fc9b12_1000238214.jpg"
keywords: ["Jury Members Press Conference", "One Lakh Rupees Citation Sculpture", "December First Week Ceremony"]
---

# സി വി ബാലൻ നായർ സ്മാരക കലാപുരസ്കാരം കെ കെ മാരാർക്ക്

> **Lead Summary:** **കണ്ണൂർ: **തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സിവി ബാലൻ സ്മാരക കേരള സ്കൂൾ ഓഫ് ആർട്സ് പരിശീലന വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ സിവി ബാലൻ നായർ സ്മാരക കലാ പുരസ്കാരം ചരിത്ര ഗവേഷകനും പ്രഭാഷകനുമായ കെ കെ മാരാർക്ക് നൽകുമെന്ന് ജൂറി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണൂർ: **തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സിവി ബാലൻ സ്മാരക കേരള സ്കൂൾ ഓഫ് ആർട്സ് പരിശീലന വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ സിവി ബാലൻ നായർ സ്മാരക കലാ പുരസ്കാരം ചരിത്ര ഗവേഷകനും പ്രഭാഷകനുമായ കെ കെ മാരാർക്ക് നൽകുമെന്ന് ജൂറി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. ഡിസംബർ മാസം ആദ്യവാരത്തിൽ തലശ്ശേരിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം കൈമാറുമെന്ന് ജൂറി അംഗം ഇ വത്സരാജ് പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ എബി എൻ ജോസഫ്, മഹേഷ് മറോളി, കെ പി മുരളീധരൻ, വിനയ ഗോപാൽ, പ്രദീപ് ചൊക്ലി, പൊന്മണി തോമസ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385785/cv-balan-nair-memorial-art-award-kk-marar-first-award-thalassery-december)