---
title: "പാസ്പോർട്ടോ വിസയോ ഇല്ല; ഇരിട്ടിയിൽ വ്യാജ ആധാറുമായി സ്പാ ജീവനക്കാരിയായ വിദേശ വനിത അറസ്റ്റിൽ"
english_title: "Iritty Bangladeshi Woman Arrested Fake Aadhaar Card Spa Worker Without Passport Visa Black And Beauty Wellness Spa Iritty Mele Stand Sumavanural 22 West Bengal Fake Aadhaar CI KV Umesh SHO C Saneeth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385789/iritty-bangladeshi-woman-arrested-fake-aadhaar-spa-worker-no-passport-visa"
published_at: "2026-10-06T15:41:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4c9a2099f0_1000238221.jpg"
keywords: ["Iritty Passport Visa No Fake Aadhaar Card", "Spa Employee Foreign Woman Arrested", "Bangladeshi Native Sumavanural 22 Black And Beauty Wellness Spa", "No Official Documents India"]
---

# പാസ്പോർട്ടോ വിസയോ ഇല്ല; ഇരിട്ടിയിൽ വ്യാജ ആധാറുമായി സ്പാ ജീവനക്കാരിയായ വിദേശ വനിത അറസ്റ്റിൽ

> **Lead Summary:** **ഇരിട്ടി: **പാസ്‌പോർട്ടോ വിസയോ ഇല്ലാതെ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സ്പായിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിനിയെ ഇരിട്ടി പോലീസ് പിടികൂടി. ഇരിട്ടി മേലെ സ്റ്റാൻഡിലെ ‘ബ്ലാക്ക് ആൻഡ് ബ്യൂട്ടി വെൽനെസ് സ്പായിൽ’ ജോലി ചെയ്തിരുന്ന സുമവാനുറൽ എന്ന യുവതിയാണ് അറസ്റ്റിലായത്.

## Article Content

**ഇരിട്ടി: **പാസ്‌പോർട്ടോ വിസയോ ഇല്ലാതെ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സ്പായിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിനിയെ ഇരിട്ടി പോലീസ് പിടികൂടി. ഇരിട്ടി മേലെ സ്റ്റാൻഡിലെ ‘ബ്ലാക്ക് ആൻഡ് ബ്യൂട്ടി വെൽനെസ് സ്പായിൽ’ ജോലി ചെയ്തിരുന്ന സുമവാനുറൽ എന്ന യുവതിയാണ് അറസ്റ്റിലായത്.

താൻ വെസ്റ്റ് ബംഗാൾ സ്വദേശിനിയാണെന്ന് തെളിയിക്കുന്ന വ്യാജ ആധാർ കാർഡാണ് യുവതിയുടെ കൈവശം ഉണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. യാതൊരുവിധ ഔദ്യോഗിക രേഖകളോ പാസ്‌പോർട്ടോ വിസയോ ഇല്ലാതെയാണ് ഇവർ ഇന്ത്യയിൽ കഴിഞ്ഞിരുന്നത്.

ഇരിട്ടി സി ഐ കെ വി ഉമേഷ്, എസ് എച്ച് ഒ സി സനീത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്പായിൽ നേരിട്ടെത്തി യുവതിയെ പിടികൂടിയത്.

അന്വേഷണ സംഘത്തിൽ എസ് ഐ ശ്രീനാഥ്, വനിതാ എസ് ഐ ടി സന്ധ്യ, എസ് ഐ രാജു ജോസഫ്, എ എസ് ഐ ബിജു എന്നിവരും ഉൾപ്പെടുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385789/iritty-bangladeshi-woman-arrested-fake-aadhaar-spa-worker-no-passport-visa)