---
title: "സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹാൻഡ്ബോൾ: വെള്ളിമെഡൽ ജേതാവ് നൈനികയ്ക്ക് കണിച്ചാർ പഞ്ചായത്തിന്റെ അനുമോദനം"
english_title: "Kerala School Olympics Handball: Kanichar Panchayat Honours Silver Medalist Nainika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385825/kerala-school-olympics-handball-silver-medalist-nainika-felicitated-kanichar-panchayat"
published_at: "2026-10-06T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac519b34f020_WhatsApp_Image_2026-10-06_at_19.14.05.jpeg"
keywords: ["Handball Silver Medal", "Kanichar Grama Panchayat", "Thondiyil News"]
---

# സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹാൻഡ്ബോൾ: വെള്ളിമെഡൽ ജേതാവ് നൈനികയ്ക്ക് കണിച്ചാർ പഞ്ചായത്തിന്റെ അനുമോദനം

> **Lead Summary:** കണിച്ചാർ: സംസ്ഥാന സ്കൂൾ ഒളിമ്പിക് ഗെയിംസ് സബ്ജൂനിയർ ഗേൾസ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ തൊണ്ടിയിൽ കിഴക്കേമാവടി സ്വദേശിനി നൈനിക സി. സതീഷിനെ കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കായികരംഗത്ത് നാടിന് അഭിമാനമായി മാറിയ നൈനികയുടെ നേട്ടത്തെ ഭരണസമിതി പ്രശംസിച്ചു.

## Article Content

കണിച്ചാർ: സംസ്ഥാന സ്കൂൾ ഒളിമ്പിക് ഗെയിംസ് സബ്ജൂനിയർ ഗേൾസ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ തൊണ്ടിയിൽ കിഴക്കേമാവടി സ്വദേശിനി നൈനിക സി. സതീഷിനെ കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കായികരംഗത്ത് നാടിന് അഭിമാനമായി മാറിയ നൈനികയുടെ നേട്ടത്തെ ഭരണസമിതി പ്രശംസിച്ചു.

ചടങ്ങിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോർജ് നൈനികയ്ക്ക് ഉപഹാരം കൈമാറി അനുമോദനം അറിയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ലാലി ജോസ്, സിന്ധു ചിറ്റേരി, പഞ്ചായത്ത് അംഗം ബിന്ദു ജിമ്മി, ഹാൻഡ്ബോൾ പരിശീലകൻ തങ്കച്ചൻ കോക്കാട്ട് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385825/kerala-school-olympics-handball-silver-medalist-nainika-felicitated-kanichar-panchayat)