---
title: "കൊട്ടിയൂർ ആയില്ല്യാർ കാവിലെ മരംമുറിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി"
english_title: "Ayilyarkavu Tree Cutting Row: Neyyamrith Bhaktha Sangham Submits Petition to Collector"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385833/ayilyarkavu-tree-cutting-kottiyoor-perumal-neyyamrith-bhaktha-sangham-collector-complaint"
published_at: "2026-10-06T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5219d31b92_aayilaar_kaavu.jpg"
keywords: []
---

# കൊട്ടിയൂർ ആയില്ല്യാർ കാവിലെ മരംമുറിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി

> **Lead Summary:** കൊട്ടിയൂർ: ആയില്ല്യാർ കാവിൽ ആചാരലംഘനം നടത്തി മരം മുറി നടന്ന സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി. കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം ഭാരവാഹികളാണ് പരാതി നൽകിയത്. കൊട്ടിയൂർ ദേവസ്വം ഭാരവാഹികളുടെ പങ്കും അന്വേഷിക്കണമെന്ന് പരാതിയിൽ ജനറൽ സെക്രട്ടറി എം ആർ രജീഷ്, ട്രഷറർ പി വി മാധവൻ നമ്പ്യാർ, രക്ഷാധികാരി ഇ വി മാധവക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

## Article Content

കൊട്ടിയൂർ: ആയില്ല്യാർ കാവിൽ ആചാരലംഘനം നടത്തി മരം മുറി നടന്ന സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി. കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം ഭാരവാഹികളാണ് പരാതി നൽകിയത്. കൊട്ടിയൂർ ദേവസ്വം ഭാരവാഹികളുടെ പങ്കും അന്വേഷിക്കണമെന്ന് പരാതിയിൽ ജനറൽ സെക്രട്ടറി എം ആർ രജീഷ്, ട്രഷറർ പി വി മാധവൻ നമ്പ്യാർ, രക്ഷാധികാരി ഇ വി മാധവക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

മരം മുറി വിവാദമായതിനെ തുടർന്ന് ട്രസ്റ്റി ബോർഡ് യോഗം ചേർന്ന് എക്സിക്യൂട്ടീവ് ഓഫീസറെ സസ്‌പെൻഡ് ചെയ്തിരുന്നു. കൊട്ടിയൂർ ആയില്യാർ കാവിൽ നടന്ന ആചാരലംഘനത്തിനെതിരെ രണ്ട് ദിവസം മുൻപ് കൊട്ടിയൂർ പെരുമാൾ നെയ്യ്മൃത് ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385833/ayilyarkavu-tree-cutting-kottiyoor-perumal-neyyamrith-bhaktha-sangham-collector-complaint)