---
title: "രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ ധർമ്മടത്ത് കോൺഗ്രസ് പ്രതിഷേധം; ഉന്തുംതള്ളും സംഘർഷവും, വഴിതടഞ്ഞ് പ്രവർത്തകർ"
english_title: "Congress Protest in Dharmadam Kannur Over Rahul Gandhi Detention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385903/congress-protest-in-dharmadam-kannur-over-rahul-gandhi-detention"
published_at: "2026-10-07T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5ecf9b39ce_1000332656.jpg"
keywords: ["Rahulgandhi", "Dharmmadam"]
---

# രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ ധർമ്മടത്ത് കോൺഗ്രസ് പ്രതിഷേധം; ഉന്തുംതള്ളും സംഘർഷവും, വഴിതടഞ്ഞ് പ്രവർത്തകർ

> **Lead Summary:** **കണ്ണൂർ:** എ.ഐ.സി.സി. നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ ഡൽഹിയിൽ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ധർമ്മടത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കടുത്ത സംഘർഷം. ധർമ്മടം മീത്തലെ പീടികയിൽ രാത്രി ഒമ്പത് മണിയോടെയാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

## Article Content

**കണ്ണൂർ:** എ.ഐ.സി.സി. നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ ഡൽഹിയിൽ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ധർമ്മടത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കടുത്ത സംഘർഷം. ധർമ്മടം മീത്തലെ പീടികയിൽ രാത്രി ഒമ്പത് മണിയോടെയാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

പ്രകടനമായി എത്തിയ പ്രവർത്തകർ പ്രധാന റോഡ് ഉപരോധിച്ചതോടെ പ്രദേശത്ത് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തുടർന്ന് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ വഴിയിൽ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രകടനം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ ഉന്തുംതള്ളും വാക്കുതർക്കവും ഉണ്ടായി.

കേന്ദ്ര സർക്കാരിന്റെയും ഡൽഹി പോലീസിന്റെയും ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ശക്തമായ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ തെരുവിൽ പ്രതിഷേധിച്ചത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നതിനെ തുടർന്ന് കൂടുതൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. വരും ദിവസങ്ങളിലും വിഷയത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ ശക്തമാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385903/congress-protest-in-dharmadam-kannur-over-rahul-gandhi-detention)