---
title: "സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം; ടോയ്ലറ്റ് സമുച്ചയം അടിച്ചുതകർത്തു"
english_title: "Peringom Government Higher Secondary School Antisocial Attack Toilet Complex Vandalized Main Blocks Prefabricated Technology Ceiling Electric Board Glasses Fittings Pipes Destroyed Lakhs Loss PTA Meeting Police Complaint"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385929/peringom-govt-higher-secondary-school-toilet-complex-vandalized-antisocial-attack"
published_at: "2026-10-07T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac60ba5b8749_1000238381.jpg"
keywords: ["School Antisocial Atrocity Toilet Complex", "Smashed Peringom Government Higher Secondary School Toilet Complex", "Near Main Blocks Smashed", "One Year Ago Prefabricated Technology Built Toilet Complex"]
---

# സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം; ടോയ്ലറ്റ് സമുച്ചയം അടിച്ചുതകർത്തു

> **Lead Summary:** **കണ്ണൂർ: **പെരിങ്ങോം ഗവ ഹയർസെക്കൻഡറി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. സ്കൂളിലെ ടോയ്ലറ്റ് സമുച്ചയം അടിച്ചുതകർത്തു. സ്കൂളിന്റെ പ്രധാന ബ്ലോക്കുകൾക്ക് സമീപത്തെ ടോയ്ലറ്റ് സമുച്ചയമാണ് അടിച്ചുതകർത്തത്.

## Article Content

**കണ്ണൂർ: **പെരിങ്ങോം ഗവ ഹയർസെക്കൻഡറി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. സ്കൂളിലെ ടോയ്ലറ്റ് സമുച്ചയം അടിച്ചുതകർത്തു. സ്കൂളിന്റെ പ്രധാന ബ്ലോക്കുകൾക്ക് സമീപത്തെ ടോയ്ലറ്റ് സമുച്ചയമാണ് അടിച്ചുതകർത്തത്.

ഒരു വർഷം മുമ്പ് പ്രീഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ടോയ്ലറ്റ് സമുച്ചയത്തിന്റെ സീലിംഗ്, വൈദ്യുതി ബോർഡ്, ഗ്ലാസുകൾ, ശുചിമുറിയിലെ ഫിറ്റിംഗ്സുകൾ, പൈപ്പുകൾ എന്നിവയെല്ലാം തകർത്തെറിഞ്ഞ നിലയിലാണ്. ഏതാനും ദിവസം മുമ്പാണ് അക്രമം നടന്നത്.

എന്നാൽ പരാതി നൽകാൻ വൈകി. കഴിഞ്ഞദിവസം സ്കൂളിൽ ചേർന്ന പിടിഎ യോഗത്തിൽ ഇത് ചർച്ചയായതോടെ അധികൃതർ പെരിങ്ങോം പൊലീസിൽ പരാതി നൽകുകയും പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.

ടോയ്ലറ്റ് സമുച്ചയം പൂർണമായും ഉപയോഗശൂന്യമായ നിലയിലാണ്. സാമൂഹ്യവിരുദ്ധരുടെ ഇടപെടൽ മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് സ്കൂളിന് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ കർശന നടപടി വേണമെന്ന് പൊതുപ്രവർത്തകർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385929/peringom-govt-higher-secondary-school-toilet-complex-vandalized-antisocial-attack)