---
title: "രാജ്യതലസ്ഥാനത്ത് ഇന്നും നാടകീയ രംഗങ്ങൾ; എംപിമാർ ജന്തർ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം"
english_title: "Chief Election Commissioner Gyanesh Kumar Resignation Demand India Alliance Huge Protest National Capital Delhi Janpath Hotel Lunch Opposition MPs Three Buses Jantar Mantar Rahul Gandhi Lok Sabha Opposition Leade"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385959/delhi-jantar-mantar-india-alliance-protest-election-commissioner-gyanesh-kumar-resignation-rahul-gandhi"
published_at: "2026-10-07T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac634cfa78ae_1000238429.jpg"
keywords: ["Chief Election Commissioner Gyanesh Kumar Resignation", "Demand Today National Capital India Alliance", "Huge Protest Delhi Janpath Hotel Lunch", "Together Opposition MPs Now Three Buses Moving Jantar Mantar Will Go Sit In Protest"]
---

# രാജ്യതലസ്ഥാനത്ത് ഇന്നും നാടകീയ രംഗങ്ങൾ; എംപിമാർ ജന്തർ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം

> **Lead Summary:** **ഡൽഹി: **മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം. ഡൽഹി ജൻപഥിലെ ഹോട്ടലിലെ ഉച്ചഭക്ഷണത്തിന് ഒന്നിച്ചുചേർന്ന പ്രതിപക്ഷ എംപിമാർ ഇപ്പോൾ മൂന്ന് ബസുകളിലായി നീങ്ങുകയാണ്.

## Article Content

**ഡൽഹി: **മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം. ഡൽഹി ജൻപഥിലെ ഹോട്ടലിലെ ഉച്ചഭക്ഷണത്തിന് ഒന്നിച്ചുചേർന്ന പ്രതിപക്ഷ എംപിമാർ ഇപ്പോൾ മൂന്ന് ബസുകളിലായി നീങ്ങുകയാണ്.

ജന്തർ മന്തറിലേക്ക് പോകുമെന്നും, സമരമിരിക്കുമെന്നുമാണ് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. പ്രതിപക്ഷം ഒറ്റക്കെട്ടെന്ന് മറ്റ് നേതാക്കളും പ്രതികരിച്ചു.

അതിനിടെ രാഹുൽഗാന്ധിയും എംപിമാരും ബസിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കെതിരെയും മറ്റ് എംപിമാർക്കെതിരെയും രജിസ്റ്റർ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന് പുറപ്പെടുന്നതിന് മുൻപ് രാഹുൽ ഗാന്ധി പ്രതികരിച്ചു.

എനിക്കെതിരെ 45 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; അത് നൂറെണ്ണമാകട്ടെ. എന്നെ സംബന്ധിച്ചിടത്തോളം ഓരോ എഫ്‌ഐആറും ഒരു മെഡൽ പോലെയാണ്.

ജൻപഥിൽനിന്നു മൂന്നു ബസുകളിലായാണ് എംപിമാർ ജന്തർ മന്തറിലേക്കു പോകുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമടക്കം ബസിൽ ഉണ്ട്. ബസ് പൊലീസ് തടഞ്ഞാൽ ഇറങ്ങി നടക്കാനാണ് എംപിമാരുടെ തീരുമാനം. അതേസമയം, പൊലീസ് ബസുകൾ നിരത്തി എംപിമാരുടെ ബസുകൾ തടഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385959/delhi-jantar-mantar-india-alliance-protest-election-commissioner-gyanesh-kumar-resignation-rahul-gandhi)