---
title: "സിപിഐഎം കേളകം ലോക്കൽ കുടുംബ സംഗമം; ആദ്യകാല പ്രവർത്തകരെ ആദരിച്ചു"
english_title: "CPIM Kelakam Local Family Gathering Honors Early Workers Ahead Of District Rally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386012/cpim-kelakam-local-family-gathering-honors-early-workers-ahead-of-district-rally"
published_at: "2026-10-08T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac707d759986_1000333372.jpg"
keywords: ["Kelakam", "CPIM", "DYFI"]
---

# സിപിഐഎം കേളകം ലോക്കൽ കുടുംബ സംഗമം; ആദ്യകാല പ്രവർത്തകരെ ആദരിച്ചു

> **Lead Summary:** **കേളകം**: സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനും ജില്ലാ റാലിക്കും മുന്നോടിയായി കേളകം ലോക്കൽ കുടുംബസംഗമവും ആദ്യകാല പ്രവർത്തകരെ ആദരിക്കലും നടന്നു. കേളകത്ത് നടന്ന പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം**: സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനും ജില്ലാ റാലിക്കും മുന്നോടിയായി കേളകം ലോക്കൽ കുടുംബസംഗമവും ആദ്യകാല പ്രവർത്തകരെ ആദരിക്കലും നടന്നു. കേളകത്ത് നടന്ന പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ പി.കെ മോഹനൻ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി സി.ടി അനീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.ജി പത്മനാഭൻ, തങ്കമ്മ സ്കറിയ, ലോക്കൽ സെക്രട്ടറി കെ.പി ഷാജി, മൈഥിലി രമണൻ എന്നിവർ പ്രസംഗിച്ചു.

ആദ്യകാല പ്രവർത്തകരായ 34 പേരെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386012/cpim-kelakam-local-family-gathering-honors-early-workers-ahead-of-district-rally)