---
title: "പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണം; 3 ഡോക്ടർമാരെ കൂടി പ്രതി ചേർത്തു"
english_title: "Payyanur Baby Death Devansh Shaurya Case Three More Doctors Added As Accused"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386086/payyanur-baby-devansh-shaurya-death-three-doctors-added-accused"
published_at: "2026-10-08T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac74c26b4c03_images_(37).jpeg"
keywords: ["Payyanur News", "Baby Death", "Medical Negligence"]
---

# പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണം; 3 ഡോക്ടർമാരെ കൂടി പ്രതി ചേർത്തു

> **Lead Summary:** **കണ്ണൂർ:** അനസ്തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ 3 ഡോക്ടർമാരെ കൂടി പ്രതി ചേർത്തു.ആശുപത്രി ആർ.എം.ഒ ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവരെയാണ് പ്രതി ചേർത്തത്.

## Article Content

**കണ്ണൂർ:** അനസ്തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ 3 ഡോക്ടർമാരെ കൂടി പ്രതി ചേർത്തു.ആശുപത്രി ആർ.എം.ഒ ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവരെയാണ് പ്രതി ചേർത്തത്.

മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസ്.ചികിത്സാ പിഴവുണ്ടായെന്ന് സംസ്ഥാന തല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലിയെ നേരത്തെ പ്രതി ചേർത്തിരുന്നു.ഇക്കഴിഞ്ഞ ജൂലൈ 10നാണ് അനസ്തീഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ കുട്ടി മരിച്ചത്.

അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് പരാതിയും നൽകിയിരുന്നു. സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടാത്തതാണ് കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കുന്നതിൽ തടസമെന്നായിരുന്നു പയ്യന്നൂർ പൊലീസ് പറഞ്ഞിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386086/payyanur-baby-devansh-shaurya-death-three-doctors-added-accused)