---
title: "വിവിധ ദേശീയ പാത പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കും; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടികാഴ്ച നടത്തി മുഖ്യമന്ത്രി"
english_title: "Delhi Central Surface Transport Minister Nitin Gadkari Meeting Chief Minister VD Satheesan National Highway 66 Construction Speed Up Immediate Action Union Transport Minister Assurance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386096/cm-vd-satheesan-meets-nitin-gadkari-nh66-nh966-outer-ring-road-sabarimala-ropeway"
published_at: "2026-10-08T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac75ce8b62ec_1000238728.jpg"
keywords: ["Delhi Central Surface Transport Minister Nitin Gadkari", "Meeting Chief Minister VD Satheesan National Highway 66 Construction Works", "Speed Up Immediate Action Will Take Union Transport Minister Assurance Chief Minister Informed", "NH 966 Kozhikode Palakkad Project Further Approval Within Three Months"]
---

# വിവിധ ദേശീയ പാത പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കും; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടികാഴ്ച നടത്തി മുഖ്യമന്ത്രി

> **Lead Summary:** **ഡൽഹി: **കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. ദേശീയപാത 66 നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. എൻഎച്ച് 966 കോഴിക്കോട് – പാലക്കാട് പദ്ധതിയുടെ തുടർ അംഗീകാരം മൂന്ന് മാസത്തിനകം നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി.

## Article Content

**ഡൽഹി: **കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. ദേശീയപാത 66 നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. എൻഎച്ച് 966 കോഴിക്കോട് – പാലക്കാട് പദ്ധതിയുടെ തുടർ അംഗീകാരം മൂന്ന് മാസത്തിനകം നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി.

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ സഹായം നൽകുമെന്നും അറിയിച്ചു. ശബരിമല റോപ്പ് വേ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കി അനുമതികൾ വേഗത്തിലാക്കും. പദ്ധതി രണ്ടു വർഷത്തിനകം പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി. നിതിൻ ഗഡ്ഗരിയുമായുള്ള കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിൽ കേരളത്തിന്റെ റോഡ്-ഗതാഗത മേഖലയുടെ വികസനം വേഗത്തിലാക്കുന്നതിനുള്ള നിരവധി നിർണായക തീരുമാനങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

വെസ്റ്റേൺ എറണാകുളം ബൈപ്പാസ്, കോതമംഗലം–മൂവാറ്റുപുഴ ബൈപ്പാസുകൾ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെ കേരളത്തിലെ മറ്റ് റോപ്പ് വേ പദ്ധതികളും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

കേരളത്തിന്റെ റോഡ്-ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ പദ്ധതികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിർണായക തീരുമാനങ്ങളാണ് കൂടിക്കാഴ്ചയിൽ ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386096/cm-vd-satheesan-meets-nitin-gadkari-nh66-nh966-outer-ring-road-sabarimala-ropeway)