---
title: "ലൈസൻസില്ലാത്ത സ്പാകൾ, അതിന്റെ മറവിൽ സെക്സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കർശനമാക്കാൻ നിർദേശം നൽകി രമേശ് ചെന്നിത്തല"
english_title: "Thiruvananthapuram Spas Cover Illegal Activities Check Strict Direction Home Department Minister Ramesh Chennithala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386099/spas-illegal-activities-license-sex-racket-fraud-check-ramesh-chennithala-kalamassery-case"
published_at: "2026-10-08T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac75fa376356_1000238736.jpg"
keywords: ["Thiruvananthapuram Spas Cover Illegal Activities Check Strict Direction Home Department", "Minister Ramesh Chennithala Kochi More Such Spas He Said", "No License Many Spas Board Operation Doing Investigation", "Spa Cover Many Financial Frauds And Sex Racket"]
---

# ലൈസൻസില്ലാത്ത സ്പാകൾ, അതിന്റെ മറവിൽ സെക്സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കർശനമാക്കാൻ നിർദേശം നൽകി രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്പാകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കർശന നിർദേശം നൽകിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് ഇത്തരം സ്പാകൾ കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്പാകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കർശന നിർദേശം നൽകിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് ഇത്തരം സ്പാകൾ കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു ലൈസൻസുമില്ലാതെ പല സ്പാകളും ഒരു ബോർഡും വച്ച് പ്രവർത്തനം നടത്തിവരികയാണ്. ഇതിനെല്ലാമെതിരെ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്പായുടെ മറവിൽ നിരവധി സാമ്പത്തിക തട്ടിപ്പുകളും സെക്സ് റാക്കറ്റും പ്രവർത്തിക്കുന്നതായി മനസിലാക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ഇതിനെതിരെ ഉടനടി നടപടി സ്വീകരിക്കും.

കൊച്ചിയിലാണ് ഇത്തരം സംഘങ്ങൾ കൂടുതലെങ്കിലും ഇവർ മറ്റ് സ്ഥലങ്ങളിലുമുണ്ടെന്നും മന്ത്രി പറഞ്ഞു. കളമശേരിയിലെ സ്പായിലെ കൂട്ടബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം കളമശേരിയിലെ ബലാത്സംഗക്കേസിൽ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന് യുവതി മൊഴി നൽകി. അറസ്റ്റിലായ നാലു പ്രതികളെയും യുവതി തിരിച്ചറിഞ്ഞു. ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നീ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386099/spas-illegal-activities-license-sex-racket-fraud-check-ramesh-chennithala-kalamassery-case)