---
title: "കേരള പത്മശാലിയ സംഘം നാല്പത്തിആറാം സംസ്ഥാന സമ്മേളനം ഒക്ടോബർ 10, 11ന് കണ്ണൂരിൽ"
english_title: "Kannur Kerala Pathmashali Sangham Forty Sixth State Conference October 10 11 Kannur Organizers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386112/kerala-pathmashali-sangham-46th-state-conference-kannur-october-10-11-kc-venugopal"
published_at: "2026-10-08T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac76d0702c3a_1000238749.jpg"
keywords: ["Kannur Kerala Pathmashali Sangham Forty Sixth State Conference", "October 10 11 Dates Kannur Will Happen Organizers Press Conference Informed", "11th Jawahar Library Hall Morning 9 O Clock Inaugural Conference KC Venugopal"]
---

# കേരള പത്മശാലിയ സംഘം നാല്പത്തിആറാം സംസ്ഥാന സമ്മേളനം ഒക്ടോബർ 10, 11ന് കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ: **കേരള പത്മശാലിയ സംഘം നാല്പത്തിആറാം സംസ്ഥാന സമ്മേളനം ഒക്ടോബർ 10, 11 തീയ്യതികളിൽ കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന കൗൺസിൽ 10 ന് നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കും.

## Article Content

**കണ്ണൂർ: **കേരള പത്മശാലിയ സംഘം നാല്പത്തിആറാം സംസ്ഥാന സമ്മേളനം ഒക്ടോബർ 10, 11 തീയ്യതികളിൽ കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന കൗൺസിൽ 10 ന് നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കും.

തിരഞ്ഞെടുക്കപ്പെട്ട 250 കൗൺസിലർമാർ സംബന്ധിക്കും. 11 ന് ജവഹർ ലൈബ്രറി ഹാളിൽ കാലത്ത് 9 മണിക്ക് ഉദ്ഘാടന സമ്മേളനം കെ സി വേണുഗോപാൽ എം പി യും തുടർന്നുള്ള വനിതാ സമ്മേളനം കോർപറേഷൻ മേയർ അഡ്വ. ഇന്ദിരയും ഉദ്ഘാടനം ചെയ്യും.

കെ വി സുമേഷ് എം എൽ എ മുഖ്യാതിഥിയാവും. 2 മണിക്ക് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കെ സുധാകരൻ എംപി നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ മുഖ്യാതിഥിയാവും.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി വി വി കരുണാകരൻ, ഉത്തരമേഖലാ സെക്രട്ടറി സതീശൻ പുതിയോട്ടി, സി പ്രഭാകരൻ, കെ രഞ്ചിത്, കെ ഇന്ദ്രജിത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386112/kerala-pathmashali-sangham-46th-state-conference-kannur-october-10-11-kc-venugopal)