---
title: "കാർബൺ വ്യാപനത്തിനെതിരെ സൈക്കിൾ റാലി നടത്തി കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ"
english_title: "Carbon Emission Against Cycle Rally Kelakam St Thomas Higher Secondary School Scouts and Guides Students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386143/carbon-emission-cycle-rally-kelakam-st-thomas-hss-scouts-guides-lisi-joseph"
published_at: "2026-10-08T17:57:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac78c837be7e_1000238788.jpg"
keywords: ["Carbon Emission Against Cycle Rally Conducted Kelakam St Thomas Higher Secondary Schoo", "Kelakam St Thomas Higher Secondary School Scout and Guides Students", "Carbon Emission Against Awareness Message Cycle Rally Conducted"]
---

# കാർബൺ വ്യാപനത്തിനെതിരെ സൈക്കിൾ റാലി നടത്തി കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ

> **Lead Summary:** **കേളകം : **കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ കാർബൺ വ്യാപനത്തിനെതിരേയുള്ള ബോധവൽക്കരണ സന്ദേശവുമായി സൈക്കിൾ റാലി നടത്തി.

## Article Content

**കേളകം : **കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ കാർബൺ വ്യാപനത്തിനെതിരേയുള്ള ബോധവൽക്കരണ സന്ദേശവുമായി സൈക്കിൾ റാലി നടത്തി.

കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് സ്വാഗതം പറഞ്ഞു. അധ്യാപകരായ കെവി ബിജു, സ്മിത കേളോത്ത് തുടങ്ങിയവർ സംസാരിച്ചു.

സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി കേളകം ടൗൺ ചുറ്റി വിദ്യാലയത്തിൽ സമാപിച്ചു. ഹയർ സെക്കൻഡറി സ്കൂൾ സി എം ഷീൽഡ് പ്രൊജക്ടിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്തു നടത്തുന്ന ബോധവൽക്കരണ പരിപാടികളുടെ തുടർച്ചയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386143/carbon-emission-cycle-rally-kelakam-st-thomas-hss-scouts-guides-lisi-joseph)