---
title: "സംഘർഷാവസ്ഥ: ഇന്ത്യയിൽ നിന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി; കണ്ണൂരിൽ നിന്നുള്ള വിമാനം തിരിച്ചിറക്കി"
english_title: "Flights from India to Riyadh Suspended: Kannur Flight Returned Without Landing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386177/india-riyadh-flights-suspended-kannur-flight-returned-without-landing"
published_at: "2026-10-08T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7d09aaba3f_image_(3).png"
keywords: ["Kannur International Airport", "King Khalid Airport", "Gulf Flight News"]
---

# സംഘർഷാവസ്ഥ: ഇന്ത്യയിൽ നിന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി; കണ്ണൂരിൽ നിന്നുള്ള വിമാനം തിരിച്ചിറക്കി

> **Lead Summary:** കണ്ണൂർ: മേഖലയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലെ റിയാദിലേക്കുള്ള നിരവധി വിമാന സർവീസുകൾ വിവിധ എയർലൈൻ കമ്പനികൾ റദ്ദാക്കി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട വിമാനം റിയാദ് വിമാനത്താവളത്തിൽ ഇറങ്ങാനാവാതെ തിരിച്ചിറക്കി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഈ നടപടി.

## Article Content

കണ്ണൂർ: മേഖലയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലെ റിയാദിലേക്കുള്ള നിരവധി വിമാന സർവീസുകൾ വിവിധ എയർലൈൻ കമ്പനികൾ റദ്ദാക്കി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട വിമാനം റിയാദ് വിമാനത്താവളത്തിൽ ഇറങ്ങാനാവാതെ തിരിച്ചിറക്കി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഈ നടപടി.

എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ പ്രധാന വിമാനക്കമ്പനികളാണ് റിയാദിലേക്കുള്ള തങ്ങളുടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. ഒക്ടോബർ 10 വരെയുള്ള വിമാന സർവീസുകളാണ് നിലവിൽ റദ്ദാക്കിയിട്ടുള്ളത്. സർവീസുകൾ റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ, ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് ടിക്കറ്റിന്റെ പൂർണ്ണ തുക റീഫണ്ടായി നൽകുകയോ മറ്റൊരു ദിവസത്തേക്ക് യാത്ര സൗജന്യമായി പുനഃക്രമീകരിച്ചു നൽകുകയോ ചെയ്യുമെന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.

യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുൻപായി അതാത് എയർലൈൻ കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് വിമാന സർവീസുകളുടെ സമയവും വിവരങ്ങളും ഉറപ്പുവരുത്തണമെന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ ഔദ്യോഗിക അറിയിപ്പുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386177/india-riyadh-flights-suspended-kannur-flight-returned-without-landing)