---
title: "പേരാവൂർ സെന്റ് ജോസഫ്‌സ് സ്കൂളിൽ ജീവദ്യുതി രക്തദാന ക്യാമ്പ് നടത്തി"
english_title: "Peravoor St Josephs School Jeevadyuthi Blood Donation Camp NSS Malabar Cancer Centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386220/peravoor-st-josephs-school-jeevadyuthi-blood-donation-camp-nss-malabar-cancer-centre"
published_at: "2026-10-09T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac873bea9966_1000336040.jpg"
keywords: ["Blood Donation Camp", "Peravoor"]
---

# പേരാവൂർ സെന്റ് ജോസഫ്‌സ് സ്കൂളിൽ ജീവദ്യുതി രക്തദാന ക്യാമ്പ് നടത്തി

> **Lead Summary:** **തൊണ്ടിയിൽ**: പേരാവൂർ സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മലബാർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. സെബിൻ പാലയ്ക്കൽ അധ്യക്ഷത വഹിച്ചു.

## Article Content

**തൊണ്ടിയിൽ**: പേരാവൂർ സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മലബാർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. സെബിൻ പാലയ്ക്കൽ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ കെ.വി സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാജീവ് കെ. നായർ, പിടിഎ പ്രസിഡന്റ് സിബി കുമ്പുക്കൽ, മദർ പിടിഎ പ്രസിഡന്റ് സൗമ്യ ജോമി, അധ്യാപകരായ ജോമോൾ തോമസ്, നിർമ്മല ജോസഫ് കെ, കവിത മാത്യു, വിപിൻ ജോസഫ്, വോളണ്ടിയർ ലീഡർമാരായ എം. മാധവ്, ജോഹാന ജീനിഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386220/peravoor-st-josephs-school-jeevadyuthi-blood-donation-camp-nss-malabar-cancer-centre)