---
title: "ഡൽഹിയിലേക്കുള്ള എല്ലാ ട്രെയിനും റദ്ദാക്കിയെന്ന പ്രചാരണം തെറ്റിദ്ധാരണ: റദ്ദാക്കിയത് 2 സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകൾ മാത്രം"
english_title: "Indian Railways Delhi Train Cancellation Fact Check October 10 New Delhi Nizamuddin Only"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386265/indian-railways-delhi-train-cancellation-fact-check-october-10-new-delhi-nizamuddin-only"
published_at: "2026-10-09T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac89fe01ade0_images_(52).jpeg"
keywords: ["Delhi Train Cancel", "Indian Railways"]
---

# ഡൽഹിയിലേക്കുള്ള എല്ലാ ട്രെയിനും റദ്ദാക്കിയെന്ന പ്രചാരണം തെറ്റിദ്ധാരണ: റദ്ദാക്കിയത് 2 സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകൾ മാത്രം

> **Lead Summary:** ന്യൂഡൽഹി: ഒക്ടോബർ 10 ന് ഡൽഹിയിലെത്തുന്ന എല്ലാ ട്രെയിനും ഇന്ത്യൻ റെയിൽവേ റദ്ദാക്കി എന്ന പ്രചാരണം പൂർണമല്ല. റെയിൽവേ ഉത്തരവ് പ്രകാരം റദ്ദാക്കിയിരിക്കുന്നത് ഇതാണ്:

## Article Content

ന്യൂഡൽഹി: ഒക്ടോബർ 10 ന് ഡൽഹിയിലെത്തുന്ന എല്ലാ ട്രെയിനും ഇന്ത്യൻ റെയിൽവേ റദ്ദാക്കി എന്ന പ്രചാരണം പൂർണമല്ല. റെയിൽവേ ഉത്തരവ് പ്രകാരം റദ്ദാക്കിയിരിക്കുന്നത് ഇതാണ്:

ഒക്ടോബർ 9 ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷം സോഴ്സ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുകയും, ഒക്ടോബർ 10 ന് രാവിലെ 4 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ന്യൂഡൽഹി (NDLS), ഹസ്രത്ത് നിസാമുദ്ദീൻ (NZM) എന്നീ രണ്ട് സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ടതുമായ എല്ലാ മെയിൽ/എക്സ്പ്രസ് ട്രെയിനുകളും സോഴ്സിൽ വെച്ച് തന്നെ റദ്ദാക്കി. 80f3

കടുത്ത റോഡ് ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കുന്നതിനാലാണ് നടപടിയെന്നാണ് റെയിൽവേയുടെ വിശദീകരണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഒക്ടോബർ 10 ന് ജന്തർ മന്തറിൽ പ്രഖ്യാപിച്ച യുവജന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡൽഹി പൊലീസ് 57 മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവെ ഔദ്യോഗികമായി പ്രതിഷേധവുമായി ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉത്തരവ് ഈ സാഹചര്യത്തിലാണ്.

എല്ലാ ദീർഘദൂര ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി എന്നും മുഴുവൻ തുക റീഫണ്ട് ചെയ്യും എന്നുമുള്ള ഭാഗം റെയിൽവെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. യാത്രക്കാർ NTES അല്ലെങ്കിൽ 139 ഹെൽപ്പ് ലൈൻ വഴി ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386265/indian-railways-delhi-train-cancellation-fact-check-october-10-new-delhi-nizamuddin-only)