---
title: "ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണം നടത്താൻ സിബിഐക്ക് ഹൈക്കോടതി നിർദേശം"
english_title: "Kochi Violinist Balabhaskar Death Further Investigation CBI Direction Two Times CBI Investigation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386276/violinist-balabhaskar-death-further-investigation-cbi-high-court-justice-girish"
published_at: "2026-10-09T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8a9b348453_1000238925.jpg"
keywords: ["Kochi Violinist Balabhaskar Death Further Investigation Conduct", "CBI Direction Two Times CBI Investigation Conducted Report Given It", "Family Given Petition Again"]
---

# ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണം നടത്താൻ സിബിഐക്ക് ഹൈക്കോടതി നിർദേശം

> **Lead Summary:** **കൊച്ചി: **വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദേശം. രണ്ട് തവണ സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് കുടുംബം നൽകിയ ഹർജിയിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവ് ഇട്ടത്.

## Article Content

**കൊച്ചി: **വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദേശം. രണ്ട് തവണ സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് കുടുംബം നൽകിയ ഹർജിയിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവ് ഇട്ടത്.

ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കാനാണ് നിർദേശം. ജസ്റ്റിസ് ഗിരീഷിന്റെ ബെഞ്ചാണ് ഉത്തരവ് ഇട്ടത്. മരണത്തിൽ ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

2018-ലാണ് വാഹനാപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് നടന്ന സിബിഐ അന്വേഷണത്തിൽ അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചനയില്ലെന്നും കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

എന്നാൽ സിബിഐയുടെ കണ്ടെത്തലുകളിൽ തൃപ്തരല്ലാത്ത കുടുംബം അപകടം നടന്ന സ്ഥലത്തെ ചില നിർണായക സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും കൂടുതൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386276/violinist-balabhaskar-death-further-investigation-cbi-high-court-justice-girish)