---
title: "മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല"
english_title: "CMRL Exalogic Transaction High Court Order Studied After Decision Will Take Home Minister Ramesh Chennithala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386281/monthly-payment-case-high-court-order-studied-decision-home-minister-ramesh-chennithala-kochi"
published_at: "2026-10-09T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8b18e62dbb_1000238940.jpg"
keywords: ["CMRL Exalogic Transaction High Court Order Studied After Decision Will Take Home Minister Ramesh Chennithala", "Earlier Case Steps Taken Legal Advice According Minister Ramesh Chennithala Said", "UDF Leaders Also Investigation Comes Court Verdicts Basis Decision Will Take High Court"]
---

# മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: **സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ല. നേരത്തെ കേസിലെ നടപടികൾ സ്വീകരിച്ചത് നിയമോപദേശം അനുസരിച്ചാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ല. നേരത്തെ കേസിലെ നടപടികൾ സ്വീകരിച്ചത് നിയമോപദേശം അനുസരിച്ചാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് നേതാക്കളിലേക്കും അന്വേഷണം വന്നാലും കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക. ഹൈക്കോടതിയുടെ വിധി പരിശോധിച്ച ശേഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശത്തോടെ ഇതുവരെ എക്സാലോജിക് കമ്പനിയിലും വീണാ ടിയിലും കേന്ദ്രീകരിച്ചിരുന്ന മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്കും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.എ മുഹമ്മദ് റിയാസിലേക്കും കേന്ദ്രീകരിക്കുകയാണ്.

രാഷ്ട്രീയ സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് സർക്കാർ എടുക്കാൻ മടിച്ച കേസാണ്, ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇപ്പോൾ രജിസ്റ്റർ ചെയ്യേണ്ടി വരുന്നത്. അഴിമതി നിരോധന നിയമ പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386281/monthly-payment-case-high-court-order-studied-decision-home-minister-ramesh-chennithala-kochi)