---
title: "പൂക്കളും പച്ചക്കറിത്തോട്ടവുമായി രാമച്ചി അങ്കണവാടി; കുരുന്നുകൾക്ക് കൃഷിപാഠവും"
english_title: "Flowers And Vegetable Garden Ramachi Anganwadi Children Farming Lesson Kelakam Hill Folds Serene Natural Beauty Vegetables Full Ramachi Anganwadi Kelakam Grama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386297/flowers-vegetable-garden-ramachi-anganwadi-kelakam-farming-lesson-ranjini-vinija"
published_at: "2026-10-09T16:14:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8c5d5e042c_1000238959.jpg"
keywords: ["Flowers And Vegetable Garden Ramachi Anganwadi Children", "Farming Lesson Also", "Kelakam Hill Folds Peaceful Natural Beauty", "Flowers And Vegetables Full Ramachi Anganwadi"]
---

# പൂക്കളും പച്ചക്കറിത്തോട്ടവുമായി രാമച്ചി അങ്കണവാടി; കുരുന്നുകൾക്ക് കൃഷിപാഠവും

> **Lead Summary:** **കേളകം: **മലമടക്കുകൾക്കിടയിലെ ശാന്തമായ പ്രകൃതിഭംഗിയിൽ പൂക്കളും പച്ചക്കറികളും നിറഞ്ഞ് രാമച്ചി അങ്കണവാടി. കേളകം ഗ്രാമപഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അങ്കണവാടിയിൽ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം കൃഷിയോടുള്ള താൽപര്യം വളർത്താനും ടീച്ചറും ആയയും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു.

## Article Content

**കേളകം: **മലമടക്കുകൾക്കിടയിലെ ശാന്തമായ പ്രകൃതിഭംഗിയിൽ പൂക്കളും പച്ചക്കറികളും നിറഞ്ഞ് രാമച്ചി അങ്കണവാടി. കേളകം ഗ്രാമപഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അങ്കണവാടിയിൽ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം കൃഷിയോടുള്ള താൽപര്യം വളർത്താനും ടീച്ചറും ആയയും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു.

മഴ മാറുന്നതോടെ അങ്കണവാടി മുറ്റത്തും വഴിയോരങ്ങളിലും വിവിധയിനം പച്ചക്കറികൾ നട്ടുപരിപാലിക്കുന്നത് പതിവാണ്. കൂർക്ക, മധുരക്കിഴങ്ങ്, കോവൽ, ചീര, വഴുതന, പീച്ചിൽ, പയർ, ബീൻസ്, പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.

പൂക്കളും പച്ചക്കറികളും നിറഞ്ഞ പരിസരം അങ്കണവാടിക്ക് മനോഹാരിത പകരുന്നതിനൊപ്പം കുട്ടികൾക്ക് പ്രകൃതിയെയും കൃഷിയെയും അടുത്തറിയാനുള്ള അവസരവുമൊരുക്കുന്നു.

അങ്കണവാടി ടീച്ചർ രഞ്ജിനിയുടെയും ആയ വിനിജയുടെയും നേതൃത്വത്തിലാണ് കൃഷിയും പരിപാലനവും നടത്തുന്നത്. പ്രകൃതിയോട് ഇണങ്ങി ശാന്തമായ അന്തരീക്ഷത്തിൽ കുരുന്നുകൾക്ക് വളരാനും പഠിക്കാനും അവസരമൊരുക്കുന്ന ഇവരുടെ പ്രവർത്തനങ്ങളെ ഗ്രാമവാസികളും അഭിനന്ദിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386297/flowers-vegetable-garden-ramachi-anganwadi-kelakam-farming-lesson-ranjini-vinija)