---
title: "ഉളിക്കലിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം; ജീവനുകൾ പൊലിയാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി"
english_title: "Ulikkal Whirlwind Huge Damage Lives Not Lost Big Disaster Avoided Ulikkal Town Today Noon 12 30 Whirlwind Huge Damage Vayathur UP School Arch Shape Roof Flew Fell Behind Building"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386303/ulikkal-whirlwind-huge-damage-vayathur-up-school-arch-roof-cars-damage"
published_at: "2026-10-09T16:27:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8c8f5e5868_1000238990.jpg"
keywords: ["Ulikkal Whirlwind Huge Damage Lives Not Lost Big Disaster Avoided", "Vayathur UP School Arch Shape Roof Flew School Behind Building Top Fell", "Building Below Parked Three Cars Big Damage"]
---

# ഉളിക്കലിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം; ജീവനുകൾ പൊലിയാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി

> **Lead Summary:** **ഉളിക്കൽ: **ഉളിക്കൽ ടൗണിൽ ഇന്ന് ഉച്ചയ്ക്ക് 12:30യോടു കൂടി വീശിയടിച്ച ചുഴലിക്കാറ്റിൽ വൻനാശനഷ്ടം. വയത്തൂർ യുപി സ്കൂളിന്റെ ആർച്ച് രൂപത്തിലുള്ള മേൽക്കൂര പറന്നുപോയി സ്കൂളിലെ പിന്നിലെ കെട്ടിടത്തിന് മുകളിൽ പതിച്ചു.

## Article Content

**ഉളിക്കൽ: **ഉളിക്കൽ ടൗണിൽ ഇന്ന് ഉച്ചയ്ക്ക് 12:30യോടു കൂടി വീശിയടിച്ച ചുഴലിക്കാറ്റിൽ വൻനാശനഷ്ടം. വയത്തൂർ യുപി സ്കൂളിന്റെ ആർച്ച് രൂപത്തിലുള്ള മേൽക്കൂര പറന്നുപോയി സ്കൂളിലെ പിന്നിലെ കെട്ടിടത്തിന് മുകളിൽ പതിച്ചു.

കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന മൂന്നു കാറുകൾക്കും വലിയ നാശനഷ്ടമാണ് ഉണ്ടായത്. മഴയോടൊപ്പം ഉണ്ടായ കനത്ത ചുഴലിക്കാറ്റാണ് ഇരിട്ടി മേഖലയിലും  നാശനഷ്ടം വരുത്തിയത്.

വയത്തൂർ യുപി സ്കൂളിന്റെ 15 വർഷം മുൻപ് നിർമ്മിച്ച ആർച്ച് മേൽക്കൂരയാണ് കാറ്റിൽ പറന്നത്. സ്ഥലത്തെത്തിയാണ് മേൽക്കൂരയുടെ അടിയിൽ നിന്നും വാഹനങ്ങളെ എടുത്തു മാറ്റിയത്. കാറുകൾക്കും കെട്ടിടത്തിനുമായി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇതുവഴി ഉണ്ടായത്.

മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് പലവിധത്തിലുള്ള നഷ്ടങ്ങളാണ് വരുത്തിവെച്ചത്. ജീവനുകൾ പൊലിയാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386303/ulikkal-whirlwind-huge-damage-vayathur-up-school-arch-roof-cars-damage)