---
title: "മണത്തണ കല്ലടി-മുണ്ടപ്ലാക്കൽ റോഡ് നാടിന് സമർപ്പിച്ചു; സി സദാനന്ദൻ മാസ്റ്റർ എംപി ഉദ്ഘാടനം ചെയ്തു"
english_title: "Manathana Kalladi Mundaplackal Road Dedicated To People C Sadanandan Master MP Inaugurated Manathana Peravoor Grama Panchayat Seventh Ward"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386313/manathana-kalladi-mundaplackal-road-dedicated-c-sadanandan-master-mp-inaugurated-peravoor"
published_at: "2026-10-09T17:16:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8d46c81e69_1000239059.jpg"
keywords: ["Manathana Kalladi Mundaplackal Road Dedicated", "People C Sadanandan Master MP Inauguration Conducted", "Rajya Sabha MP C Sadanandan Master Special Fund From Allocated 7 Lakh Rupees"]
---

# മണത്തണ കല്ലടി-മുണ്ടപ്ലാക്കൽ റോഡ് നാടിന് സമർപ്പിച്ചു; സി സദാനന്ദൻ മാസ്റ്റർ എംപി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മണത്തണ: **പേരാവൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡായ മണത്തണയിലെ കല്ലടി-മുണ്ടപ്ലാക്കൽ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. രാജ്യസഭാ എം.പി. സി. സദാനന്ദൻ മാസ്റ്ററുടെ പ്രത്യേക ഫണ്ടിൽ നിന്ന് അനുവദിച്ച 7 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.

## Article Content

**മണത്തണ: **പേരാവൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡായ മണത്തണയിലെ കല്ലടി-മുണ്ടപ്ലാക്കൽ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. രാജ്യസഭാ എം.പി. സി. സദാനന്ദൻ മാസ്റ്ററുടെ പ്രത്യേക ഫണ്ടിൽ നിന്ന് അനുവദിച്ച 7 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.

പ്രദേശവാസികളുടെ ദീർഘകാലത്തെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനായി റോഡ് വികസനത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് വാർഡ് മെമ്പർ ബേബി സോജയായിരുന്നു.

രാജ്യസഭാ എംപി സി സദാനന്ദൻ മാസ്റ്റർ റോഡ് ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386313/manathana-kalladi-mundaplackal-road-dedicated-c-sadanandan-master-mp-inaugurated-peravoor)