---
title: "കെഎസ്ആർടിസി സ്വിഫ്റ്റിൽ 1,040 ഒഴിവ്; ഡ്രൈവർ, കണ്ടക്ടർ നിയമനം"
english_title: "KSRTC Swift Recruitment 1040 Vacancies Driver Conductor Apply Before 22"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386507/ksrtc-swift-recruitment-1040-vacancies-driver-conductor-apply-before-22"
published_at: "2026-10-11T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acae809b00f6_images_(67).jpeg"
keywords: ["Job News", "KSRTC"]
---

# കെഎസ്ആർടിസി സ്വിഫ്റ്റിൽ 1,040 ഒഴിവ്; ഡ്രൈവർ, കണ്ടക്ടർ നിയമനം

> **Lead Summary:** **തിരുവനന്തപുരം**: കേരള സർക്കാർ സ്ഥാപനമായ കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആകെ 1,040 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒഴിവുകളുടെ വിവരങ്ങൾ: ഡ്രൈവർ: 385, കണ്ടക്ടർ: 345, ഡ്രൈവർ കം കണ്ടക്ടർ: 310.

## Article Content

**തിരുവനന്തപുരം**: കേരള സർക്കാർ സ്ഥാപനമായ കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആകെ 1,040 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒഴിവുകളുടെ വിവരങ്ങൾ: ഡ്രൈവർ: 385, കണ്ടക്ടർ: 345, ഡ്രൈവർ കം കണ്ടക്ടർ: 310.

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം (ബാധകമെങ്കിൽ) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബന്ധപ്പെട്ട ഡ്രൈവിംഗ് / കണ്ടക്ടർ ലൈസൻസ് രേഖകളും സഹിതം 22-ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും http://cmd.kerala.gov.in സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386507/ksrtc-swift-recruitment-1040-vacancies-driver-conductor-apply-before-22)