---
title: "തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിയിൽ ഇന്ന് മുതൽ പുഷ്ബാക്ക് സീറ്റുകൾ"
english_title: "Thiruvananthapuram Kannur Jan Shatabdi Pushback Seats From Today LHB Coaches"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386542/thiruvananthapuram-kannur-jan-shatabdi-pushback-seats-from-today-lhb-coaches"
published_at: "2026-10-11T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb1b5bc15a0_images_(52).jpeg"
keywords: ["Kerala News", "Railway News"]
---

# തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിയിൽ ഇന്ന് മുതൽ പുഷ്ബാക്ക് സീറ്റുകൾ

> **Lead Summary:** തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസിൽ യാത്ര സുഖകരമാകും. പുഷ്ബാക്ക് സീറ്റുകൾ ഇന്നുമുതൽ ട്രെയിനിൽ സജ്ജമാകും. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിയിലാണ് മാറ്റിയ കോച്ചുകൾ ആദ്യം നിലവിൽ വരുന്നത്. എൽഎച്ച്ബി നോൺ എസി ചെയർ കാറോടുകൂടിയ ശതാബ്ദി സർവീസ് ഞായറാഴ്ച ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.

## Article Content

തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസിൽ യാത്ര സുഖകരമാകും. പുഷ്ബാക്ക് സീറ്റുകൾ ഇന്നുമുതൽ ട്രെയിനിൽ സജ്ജമാകും. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിയിലാണ് മാറ്റിയ കോച്ചുകൾ ആദ്യം നിലവിൽ വരുന്നത്. എൽഎച്ച്ബി നോൺ എസി ചെയർ കാറോടുകൂടിയ ശതാബ്ദി സർവീസ് ഞായറാഴ്ച ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.

ജനശതാബ്ദിയിലെ നിലവിലെ കോച്ചുകൾ സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്ത സീറ്റുകളെന്നായിരുന്നു പരാതി. ഇതേത്തുടർന്നാണ് പുതിയ സീറ്റുകളുള്ള കോച്ചുകൾ അനുവദിച്ചത്. പുഷ്ബാക്ക് സീറ്റുകളോടുകൂടിയ 16 കോച്ചുകൾ കഴിഞ്ഞ ദിവസം കൊച്ചുവേളിയിൽ എത്തിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് ഇവ ഉൾപ്പെടുത്തിയത്.

തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയിലെ സീറ്റുകളിൽ രണ്ടാംഘട്ടത്തിൽ മാറ്റം വരുമെന്ന് റെയിൽവേ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386542/thiruvananthapuram-kannur-jan-shatabdi-pushback-seats-from-today-lhb-coaches)