---
title: "രാജ്യതലസ്ഥാനത്ത് സമരജ്വാല, അടങ്ങാത്ത പ്രതിഷേധം; വിദ്യാർഥികളെ ക്രൂരമായി മർദിച്ച് ഡൽഹി പൊലീസ്"
english_title: "Delhi Police Defence Fort Built Still Capital Unwavering Agitation Spirit Protest March Conducted Left Student Youth Organization Workers Police And Central Force"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386576/delhi-protest-left-student-youth-police-brutality-john-brittas-crpf-connaught-place"
published_at: "2026-10-11T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb684e7d3a5_1000239366.jpg"
keywords: ["Capital Agitation Flame Unending Protest Students Brutally Beaten Delhi Police", "Workers Police And Central Force Brutally Beaten Media Speaking John Brittas MP CRPF Officials Dragged Vehicle Beaten Exhausted MP", "Later Roadside Released Delhi RK Ashram Marg Left Student Organization"]
---

# രാജ്യതലസ്ഥാനത്ത് സമരജ്വാല, അടങ്ങാത്ത പ്രതിഷേധം; വിദ്യാർഥികളെ ക്രൂരമായി മർദിച്ച് ഡൽഹി പൊലീസ്

> **Lead Summary:** **ഡൽഹി : ** പൊലീസ് പ്രതിരോധക്കോട്ട കെട്ടിയിട്ടും, രാജ്യതലസ്ഥാനത്ത് തളരാത്ത സമരവീര്യം. പ്രതിഷേധമാർച്ച് നടത്തിയ ഇടതു വിദ്യാർഥി-യുവജനസംഘടനാ പ്രവർത്തകരെ പൊലീസും കേന്ദ്രസേനയും അതിക്രൂരമായി മർദ്ദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എംപിയെ സിആർപിഎഫ് ഉദ്യോഗസ്ഥർ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി മർദ്ദിച്ചു.

## Article Content

**ഡൽഹി : ** പൊലീസ് പ്രതിരോധക്കോട്ട കെട്ടിയിട്ടും, രാജ്യതലസ്ഥാനത്ത് തളരാത്ത സമരവീര്യം. പ്രതിഷേധമാർച്ച് നടത്തിയ ഇടതു വിദ്യാർഥി-യുവജനസംഘടനാ പ്രവർത്തകരെ പൊലീസും കേന്ദ്രസേനയും അതിക്രൂരമായി മർദ്ദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എംപിയെ സിആർപിഎഫ് ഉദ്യോഗസ്ഥർ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി മർദ്ദിച്ചു.

അവശനായ എംപിയെ പിന്നീട് വഴിയരികിൽ ഇറക്കിവിട്ടു. ഡൽഹി ആർകെ ആശ്രാം മാർഗിൽ ഇടത് വിദ്യാർഥി സംഘടന ഐസയുടെ പ്രതിഷേധ മാർച്ചിന് നേരെയും പൊലീസ് അതിക്രമം ഉണ്ടായി.

സമരക്കാരെ അന്യായമായി കസ്റ്റഡിയിൽ എടുക്കാൻ പാടില്ലെന്ന സുപ്രീംകോടതി വിധിയോട് ഡൽഹി പൊലീസിനും കേന്ദ്രസേനയ്ക്കും പുല്ലുവില. വിദ്യാർഥി പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് അതിക്രമം അറിഞ്ഞെത്തിയ രാജ്യസഭാ അംഗത്തെ പോലും വെറുതെ വിട്ടില്ല. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് വലിച്ചിഴച്ച് വാഹനത്തിലിട്ട് മർദ്ദിക്കുകയായിരുന്നു.

ഇടതുവിദ്യാർഥി-യുവജനസംഘടനകളുടെ പ്രതിഷേധത്തിൽ കൊണാട്ട് പ്ലേസ് ഇന്ന് മറ്റൊരു ജന്തർ മന്തറായി മാറി. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെയും നേതാക്കളേയും പൊലീസ് വാഹനത്തിലിട്ട് അതിക്രൂരമായി മർദ്ദിച്ചു. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസിനെ വിവസ്ത്രനാക്കി വാഹനത്തിനുള്ളിൽ ക്രൂരമായി മർദ്ദിച്ചു.

വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവരെയും പൊലീസ് വെറുതെ വിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386576/delhi-protest-left-student-youth-police-brutality-john-brittas-crpf-connaught-place)