---
title: "ഓപ്പറേഷൻ തൂഫാൻ: അഴിക്കോടും ചിറക്കലിലും എംഡിഎംഎയുമായി രണ്ടുപേർ വളപട്ടണം പോലീസിന്റെ പിടിയിൽ"
english_title: "Operation Toofan valapattanam Police MDMA Arrest Azhikode Chirakkal Two Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386669/operation-toofan-valapattanam-police-mdma-arrest-azhikode-chirakkal-two-arrested"
published_at: "2026-10-12T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc6ee887faa_1000340911.jpg"
keywords: ["Kannur News", "Crime News"]
---

# ഓപ്പറേഷൻ തൂഫാൻ: അഴിക്കോടും ചിറക്കലിലും എംഡിഎംഎയുമായി രണ്ടുപേർ വളപട്ടണം പോലീസിന്റെ പിടിയിൽ

> **Lead Summary:** **കണ്ണൂർ**: ലഹരിവിരുദ്ധ നടപടിയുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നിർദേശപ്രകാരം വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിൽ നടത്തിയ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ അഴിക്കോട്, ചിറക്കൽ മേഖലകളിൽ നിന്നായി രണ്ടുപേർ എംഡിഎംഎയുമായി പിടിയിലായി.

## Article Content

**കണ്ണൂർ**: ലഹരിവിരുദ്ധ നടപടിയുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നിർദേശപ്രകാരം വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിൽ നടത്തിയ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ അഴിക്കോട്, ചിറക്കൽ മേഖലകളിൽ നിന്നായി രണ്ടുപേർ എംഡിഎംഎയുമായി പിടിയിലായി.

അഴിക്കോട് സ്വദേശി അനീസ് കെ. (31), ചിറക്കൽ സ്വദേശി ഷിജിൽ കെ. (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അനീസിൽ നിന്ന് 8.25 ഗ്രാമും, ഷിജിലിൽ നിന്ന് 1.3 ഗ്രാമും എംഡിഎംഎ കണ്ടെടുത്തു. ഇതിൽ ചിറക്കൽ സ്വദേശി ഷിജിലിനെതിരെ വളപട്ടണം, കണ്ണൂർ ടൗൺ, എടക്കാട് പോലീസ് സ്റ്റേഷനുകളിലായി നാലോളം കേസുകളും അനീസിനെതിരെ വളപട്ടണം, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളും നിലവിലുണ്ട്.

അഴിക്കോട് നടത്തിയ പരിശോധനയിൽ എസ്.ഐ. അജയൻ, എസ്.സി.പി.ഒ. ശ്രീയേഷ്, സി.പി.ഒ.മാരായ രാഹുൽ, ബ്രിജിത്ത് എന്നിവരും ചിറക്കലിൽ നടത്തിയ പരിശോധനയിൽ എസ്‌.സി.പി.ഒ. സുഷെൻ, സി.പി.ഒ.മാരായ മഹേഷ്, പ്രവീൺ എന്നിവരുമടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386669/operation-toofan-valapattanam-police-mdma-arrest-azhikode-chirakkal-two-arrested)