---
title: "കോഴിക്കോട്  താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞ് അപകടം; യുവതി മരിച്ചു"
english_title: "Narikuni Scooter Accident Young Woman Died Husband Electric Scooter Fall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386675/narikuni-scooter-accident-young-woman-died-husband-electric-scooter-fall"
published_at: "2026-10-12T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc759ccf34b_1000340952.jpg"
keywords: ["Kerala News", "Accident News"]
---

# കോഴിക്കോട്  താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞ് അപകടം; യുവതി മരിച്ചു

> **Lead Summary:** **കോഴിക്കോട്**: വീതി കുറഞ്ഞ വഴിയിൽ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നരിക്കുനി കൂടത്തിൽ സ്വദേശിനി മുർഷിത ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്**: വീതി കുറഞ്ഞ വഴിയിൽ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നരിക്കുനി കൂടത്തിൽ സ്വദേശിനി മുർഷിത ആണ് മരിച്ചത്.

കോഴിക്കോട് നരിക്കുനിയിലായിരുന്നു അപകടം. നരിക്കുനി - പന്നൂർ റോഡിൽ കൂടത്തിൽ എന്ന സ്ഥലത്ത് വച്ച് ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് ഇലക്ട്രിക് സ്കൂട്ടർ റോഡിൽ നിന്നും ഒന്നര മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. കാൽ കുത്തിയപ്പോൾ പുറത്തേക്കായതാണ് അപകട കാരണമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386675/narikuni-scooter-accident-young-woman-died-husband-electric-scooter-fall)