---
title: "ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ മരിച്ചു"
english_title: "Chemanchery Train Accident Two Students Died Thiruvangoor Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386692/chemanchery-train-accident-two-students-died-thiruvangoor-higher-secondary-school"
published_at: "2026-10-12T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc878deec0c_1000341165.jpg"
keywords: ["Kerala News", "Accident News"]
---

# ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ മരിച്ചു

> **Lead Summary:** **കോഴിക്കോട്**: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ചത്.

## Article Content

**കോഴിക്കോട്**: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ചത്.

പ്ലസ് വൺ വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിവ് (17), ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കാപ്പാട് വികാസ് നഗർ പാണംകുളം കുനി സ്വദേശിനി അവനിക (14) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

രാത്രി വൈകിയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇന്നലെ വൈകീട്ട് ചേമഞ്ചേരി സ്റ്റേഷന് സമീപം മംഗലാപുരം - ചെന്നൈ മെയിൽ തീവണ്ടി തട്ടിയാണ് വിദ്യാർത്ഥികൾ മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386692/chemanchery-train-accident-two-students-died-thiruvangoor-higher-secondary-school)