---
title: "വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിക്കുന്നെങ്കിൽ കാരായി രാജൻ ഇല്ലീഗൽ എംഎൽഎ എന്ന് സ്വയം പ്രഖ്യാപിക്കുകയാണ്: ബിജു എളക്കുഴി"
english_title: "Voter List Irregularity Allegation Karayi Rajan Illegal MLA Biju Elakkuzhi BJP Protest Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386703/voter-list-irregularity-allegation-karayi-rajan-illegal-mla-biju-elakkuzhi-bjp-protest-thalassery"
published_at: "2026-10-12T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc944f1e679_1000341302.jpg"
keywords: ["Kerala News", "Political News"]
---

# വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിക്കുന്നെങ്കിൽ കാരായി രാജൻ ഇല്ലീഗൽ എംഎൽഎ എന്ന് സ്വയം പ്രഖ്യാപിക്കുകയാണ്: ബിജു എളക്കുഴി

> **Lead Summary:** **തലശ്ശേരി**: വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിക്കുന്നെങ്കിൽ കാരായി രാജൻ ഇല്ലീഗൽ എംഎൽഎ എന്ന് സ്വയം പ്രഖ്യാപിക്കുകയാണെന്ന് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു എളക്കുഴി പറഞ്ഞു. വോട്ടർ പട്ടികയിലെ വൻതോതിലുള്ള പേര് വെട്ടിമാറ്റലുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'എസ്.ഐ.ആർ' പ്രക്രിയക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിൽ പ്രതിഷേധിച്ച് ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരായി രാജൻ എംഎൽഎയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തലശ്ശേരി**: വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിക്കുന്നെങ്കിൽ കാരായി രാജൻ ഇല്ലീഗൽ എംഎൽഎ എന്ന് സ്വയം പ്രഖ്യാപിക്കുകയാണെന്ന് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു എളക്കുഴി പറഞ്ഞു. വോട്ടർ പട്ടികയിലെ വൻതോതിലുള്ള പേര് വെട്ടിമാറ്റലുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'എസ്.ഐ.ആർ' പ്രക്രിയക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിൽ പ്രതിഷേധിച്ച് ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരായി രാജൻ എംഎൽഎയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലശ്ശേരി രാമകൃഷ്ണ മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് എംഎൽഎ കാരായി രാജന്റെ ക്യാമ്പ് ഓഫീസിന് മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചുകൊണ്ട് ക്യാമ്പ് ഓഫീസിന് മുന്നിൽ (ഇല്ലീഗൽ എംഎൽഎ കാരായി രാജൻ) എന്ന ഫ്ലക്സ് സ്ഥാപിച്ചു.

വോട്ടർ പട്ടികയിൽ ക്രമക്കേട് ഇടത് വലത് പക്ഷം ആരോപിക്കുന്നുണ്ടെങ്കിൽ കേരളത്തിലെ ബിജെപി എംഎൽഎമാർ ഒഴികെ 137 എംഎൽഎമാരും ഇല്ലീഗൽ ആണെന്ന് അദ്ദേഹം ആരോപിച്ചു. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് തീരുമാനിച്ചാൽ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വില്ലേജ് ഓഫീസ് വഴി ആദ്യത്തെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപം ഉന്നയിക്കാനുള്ള സമയം നൽകിയിട്ടാണ് പട്ടിക പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രീത പ്രദീപ്, ജില്ലാ ട്രഷറർ കെ അനിൽകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് കെ അജേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എ പി നിഷാന്ത്, അഡ്വക്കേറ്റ് മിലി ചന്ദ്ര തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386703/voter-list-irregularity-allegation-karayi-rajan-illegal-mla-biju-elakkuzhi-bjp-protest-thalassery)