---
title: "ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച സമരത്തിനു നേരെ നടന്ന ആക്രമണം; എസ്എഫ്ഐ കണ്ണൂരിൽ പ്രതിഷേധ പ്രകടനം"
english_title: "Gyanesh Kumar Resignation Demand SFI Protest Delhi Attack Adarsh M Saji Kannur Demonstration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386706/gyanesh-kumar-resignation-demand-sfi-protest-delhi-attack-adarsh-m-saji-kannur-demonstration"
published_at: "2026-10-12T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc957523736_1000341301.jpg"
keywords: ["Kerala News", "Political News"]
---

# ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച സമരത്തിനു നേരെ നടന്ന ആക്രമണം; എസ്എഫ്ഐ കണ്ണൂരിൽ പ്രതിഷേധ പ്രകടനം

> **Lead Summary:** **കണ്ണൂർ**: ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ**: ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം പഴയ സ്റ്റാൻഡിൽ സമാപിച്ചു. SFI ജില്ലാ പ്രസിഡന്റ് ആദർശ് ടി പി ഉദ്ഘാടനം ചെയ്തു. അലിഷ കെ പി അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് പള്ളിക്കുന്ന് സ്വാഗതം പറഞ്ഞു. നിവേദ് ആർ, അൽന വിനോദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386706/gyanesh-kumar-resignation-demand-sfi-protest-delhi-attack-adarsh-m-saji-kannur-demonstration)